കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍;ഒരു ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. പുല്‍വാമയിലെ അവന്തിപ്പോര ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നത് .ഭീകരവാദികള്‍ കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷസേന സ്ഥലം വളയുകയായിരുന്നു. സി.ആര്‍.പി.എഫ് 130 ബറ്റാലിയന്‍, 55 രാഷ്ട്രീയ റൈഫിള്‍സ്, സെപ്ഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എന്നിവയുടെ നേതൃത്ത്വത്തിലാണ് ഭീകരവാദിക്കള്‍ക്കെതിരെ വെടിവെപ്പ് നടത്തിയത്.മേഖലയിലെ ഒരു വീട്ടില്‍ വന്‍ ആയുധങ്ങളുമായി രണ്ടു ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സൂചനയുണ്ട്. ഇവരെ പിടികൂടാന്‍ സുരക്ഷാ സേന ശ്രമിച്ചുവരികയാണെന്ന് സൈനിക് വക്താവ് അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.