നടി മഡോണയുടെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തു;പോസ്റ്റുകള്‍ അവഗണിക്കണമെന്ന് മുന്നറിയിപ്പ്

തമിഴ് ഗായിക സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പുറത്ത് വരുന്ന ട്വീറ്റുകളും ചിത്രങ്ങളും ഞെട്ടിപ്പിച്ചു. എന്നാല്‍ തന്റെ അക്കൗണ്ട് മറ്റാരോ ദുരുപയോഗം ചെയ്യുകയാണെന്നാണ് സുചിത്ര പറയുന്നത്. അതിനു പിന്നാലെ നടി മഡോണയുടെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്.തന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നെന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇതില്‍ നിന്നുവരുന്ന പോസ്റ്റുകള്‍ അവഗണിക്കണമെന്നും മഡോണ മുന്നറിയിപ്പു നല്‍കി. തന്റെ പേരില്‍ വരുന്ന ട്വിറ്റര്‍ പോസ്റ്റുകളും വ്യാജമാണെന്നും നടി അറിയിച്ചു.
ധനുഷ്, അനിരുദ്ധ്, ആന്‍ഡ്രിയ, അമല പോള്‍, നയന്‍താര തുടങ്ങി നിരവധി താരങ്ങളുടെ അപകീര്‍ത്തികരവും തീര്‍ത്തും സ്വകാര്യവുമായ ചിത്രങ്ങളാണ് സുചിയുടെ ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റര്‍ ട്വീറ്റുകള്‍ വഴി പുറത്തുവന്നത്.