മികച്ച നടന്‍ വിനായകന്‍; നടി രജീഷ വിജയന്‍, മികച്ച ചിത്രം മാന്‍ഹോള്‍; സംവിധായിക വിധു വിന്‍സന്റ്

തിരുവനന്തപുരം: 2016ലെ  സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മന്ത്രി എ.കെ.ബാലന്‍  പ്രഖ്യാപിച്ചു .മികച്ച നടനായി വിനായകനും മികച്ച നടിയായി രജിഷാ വിജയനും തെരഞ്ഞെടുക്കപ്പെട്ടു. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിനാണ് വിനായകന്‍ മികച്ച നടനായത്. അനുരാഗ കരിക്കിന്‍ വെള്ളത്തിലെ അഭിനയത്തിനാണ് രജിഷയ്ക്ക് പുരസ്‌കാരം. മാന്‍ഹോള്‍ മികച്ച ചിത്രമായും ഈ സിനിമ സംവിധാനം ചെയ്ത വിധു വിന്‍സെന്റ് മികച്ച സംവിധായികയായും തെരഞ്ഞെടുക്കപ്പെട്ടു.68 സിനിമകളാണ് പുരസ്കാരത്തിന് എത്തിയത്. പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബിർ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്.

മികച്ച ചിത്രം: മാന്‍ഹോള്‍

മികച്ച നടന്‍: വിനായകന്‍ (കമ്മട്ടിപ്പാടം)

മികച്ച നടി: രജിഷാ വിജയന്‍( അനുരാഗ കരിക്കിന്‍വെള്ളം)

ജനപ്രിയ ചിത്രം: മഹേഷിന്റെ പ്രതികാരം

മികച്ച സംവിധായിക: വിധു വിന്‍സെന്റ് (മാന്‍ഹോള്‍)

മികച്ച രണ്ടാമത്തെ ചിത്രം: ഒറ്റയാള്‍ പാത

ഛായാഗ്രഹണം: എംജെ രാധാകൃഷ്ണന്‍ (കാട് പൂക്കുന്ന നേരം)

മികച്ച സ്വഭാവ നടൻ: മണികണ്ഠൻ (കമ്മട്ടിപ്പാടം)

മികച്ച സ്വഭാവ നടി: വി.കെ.കാഞ്ചന

തിരക്കഥാകൃത്ത്: ശ്യാം പുഷ്കരൻ (മഹേഷിന്റെ പ്രതികാരം)

നവാഗത സംവിധായകൻ: ഷാനവാസ് വാവക്കുട്ടി (കിസ്മത്ത്)

മികച്ച കുട്ടികളുടെ ചിത്രം: കോലുമിട്ടായി

പിന്നണി ഗായകൻ: സൂരജ് സന്തോഷ്

പിന്നണി ഗായിക: ചിത്ര

മികച്ച മേക്കപ്പ് മാൻ: എൻ.ജി.റോഷൻ

കഥാകൃത്ത്: സലിം കുമാർ (കറുത്ത ജൂതൻ)

ബാലതാരം (ആൺ): ചേതൻ ജയലാൽ (ഗപ്പി)

മികച്ച സിനിമാ ഗ്രന്ഥം: സിനിമ മുതൽ സിനിമ വരെ

മികച്ച സിനിമാ ലേഖനം: വെളുത്ത തിരശീലയിലെ കറുത്ത ഉടലുകൾ

© 2024 Live Kerala News. All Rights Reserved.