വയനാട്ടിലെ യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത ഏഴു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി;പീഡനം കടയിലേക്ക് വിളിച്ചുകയറ്റി;അഞ്ചുപേര്‍ കസ്റ്റഡിയില്‍

കല്‍പ്പറ്റ: വയനാട്ടിലെ  യത്തീംഖാനയിലെ  പ്രായപൂര്‍ത്തിയാത്ത ഏഴ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. ഏഴു പെണ്‍കുട്ടികളും 15 വയസില്‍ താഴെയുള്ളവരാണ്.സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കൽപറ്റ പൊലീസ് കസ്റ്റഡിയിലെടുത്തു.കൊട്ടിയൂരില്‍ വൈദീകന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച അമ്മയാക്കിയ സംഭവം വിവാദമായതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു പീഡന വാര്‍ത്തകൂടി പുറത്തുവരുന്നത്.യത്തീംഖാനയില്‍ നിന്നും ഹോസ്റ്റലിലേക്ക് പോകുമ്പോള്‍ സമീപത്തുള്ള കടയിലേക്ക് വിളിച്ചുകയറ്റിയാണ് പീഡനം നടത്തിയത്. പ്രദേശവാസികളായ ആറു യുവാക്കളാണ് പ്രതികളെന്നു സൂചന. ജനുവരി മുതലാണ് കുട്ടികള്‍ പീഡനത്തിനിരയായതെന്നാണ് പോലിസില്‍ നിന്നും ലഭിക്കുന്ന വിവരം. സംശയം തോന്നുന്ന വിധത്തില്‍ കടയില്‍ നിന്നും പുറത്തുവരുന്നകണ്ട് അധികൃതര്‍ നടത്തിയ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നത്.തുടർന്നു പൊലീസ് ഇടപെട്ടു കുട്ടികളെ കൗൺസിലിങിനു വിധേയമാക്കി.പ്രതികള്‍ പലതവണ ഭീഷണിപ്പെടുത്തിയും തുടര്‍പീഡനത്തിനിരയാക്കിയതായും പെണ്‍കുട്ടികള്‍ പറയുന്നു. കസ്റ്റഡിയിലെടുത്തിരിക്കുന്ന പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.കുറ്റക്കാർക്കെതിരെ പോക്സോ നിയമം ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. തിരിച്ചറിയൽ പരേഡ് നടത്തേണ്ടതുകൊണ്ടു പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സമാനമായ രീതിയിൽ ഇനിയും കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.