ബജറ്റ് ചോര്‍ന്നിട്ടില്ല; ധനമന്ത്രി ഒരു തരത്തിലും തെറ്റുകാരനല്ല; ബജറ്റ് സാധുവല്ലെന്ന വാദവും തെറ്റാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഭരണഘടനാ ചട്ടങ്ങളുടെ ലംഘനമുണ്ടായിട്ടില്ലെന്ന് ചീഫ് സെക്രട്ടറി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. ബജറ്റ് സംബന്ധിച്ച കുറിപ്പ് ചോര്‍ന്നത് ഉദ്യോഗസ്ഥന്റെ ശ്രദ്ധക്കുറവ് മൂലമാവാമെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുണ്ട്. ധനമന്ത്രി തോമസ് ഐസക് രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്‍്‌ററ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധനമന്ത്രി ഒരു തരത്തിലും തെറ്റുകാരനല്ല. ബജറ്റ് സാധുവല്ലെന്ന വാദവും തെറ്റാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.സഭ നിര്‍ത്തിവച്ച് അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി. കേരള കോണ്‍ഗ്രസും ബിജെപിയും സഭയില്‍നിന്ന് ഇറങ്ങിപ്പോയി.അതേസമയം വാദിയെ പ്രതിയാക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷം ആരോപിച്ചു. ബജറ്റ് ചോര്‍ച്ചയുണ്ടാകുന്നതിനുള്ള സാഹചര്യം കണക്കിലെടുത്ത് ധനമന്ത്രി തോമസ് ഐസക് മാപ്പു പറയുമെന്നു കരുതി. നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തയാറുണ്ടോയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നും ചെന്നിത്തല പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.