50 ലക്ഷം രൂപ നല്‍കണം; നടി ആലിയ ഭട്ടിനെ വധിക്കുമെന്ന് ഭീഷണി

മുംബൈ: ബോളിവുഡ് താരം ആലിയ ഭട്ടിനെയും അമ്മ സോണി റസ്ദാനെയും വധിക്കുമെന്ന് അജ്ഞാതന്റെ ഭീഷണി.ആലിയയുടെ പിതാവും സംവിധായകനുമായ മഹേഷ് ഭട്ടാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിടുന്നത്.50 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം. ആലിയയുടെ പിതാവും സംവിധായകനുമായ മഹേഷ് ഭട്ടിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ നടിയായ മകളെയും ഭാര്യ സോണി രസ്ദാനെയും വെടിവച്ച് കൊല്ലുമെന്നാണ് സന്ദേശം. ഭീഷണിയെ തുടര്‍ന്ന് മഹേഷ് ഭട്ട് ജുഹു പോലീസില്‍ പരാതി നല്‍കി. മുംബൈ പോലീസും യുപി പോലീസും സംയുക്തമായിട്ടാണ് കോസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്‌ററ് ചെയ്തിട്ടുണ്ട്. . ഉത്തര്‍പ്രദേശില്‍ നിന്നും സന്ദീപ് സാഹു എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഫോണ്‍ കോളിനെ കൂടാതെ പണം ആവശ്യപ്പെട്ട് മഹേഷ് ഭട്ടിന് വാട്‌സ്ആപ്പ് മെസേജ് അയച്ചതായും സന്ദീപ് പറഞ്ഞു. പണം അയക്കുന്നതിന് ലക്‌നൗവിലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയതായും ഇയാള്‍ വെളിപ്പെടുത്തി. പണം നല്‍കാനുള്ള അക്കൗണ്ട് നമ്പര്‍ ഇയാള്‍ മഹേഷ് ഭട്ടിന് അയച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതിപിടിയിലായത്.

© 2024 Live Kerala News. All Rights Reserved.