ഇന്ത്യക്കാരന്റെ കൊലപാതകത്തില്‍ അപലപിച്ച് ട്രംപ്;വംശീയ വിദ്വേഷം അമേരിക്കയുടെ നയമല്ല;വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഒരുമിച്ചു നില്‍ക്കേണ്ടതുണ്ട്; രാജ്യത്തെ ഇസ്‌ലാമിക ഭീകരതയില്‍നിന്നു രക്ഷിക്കാന്‍ കര്‍ശന നടപടിയെടുക്കും

വാഷിങ്ടണ്‍: വംശീയ ആക്രമണത്തില്‍ അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടതിനെ അപലപിച്ച് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കന്‍സാസ് വെടിവെപ്പിലും രാജ്യത്തെ ജൂതന്‍മാര്‍ക്ക് എതിരായ ആക്രമണങ്ങളും അദ്ദേഹം അപലപിച്ചു. വംശീയ വിദ്വേഷം അമേരിക്കയുടെ നയമല്ലെന്നും വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഒരുമിച്ചു നില്‍ക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ആദ്യ സംയുക്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. രാജ്യത്തെ പൗരാവകാശ സംരക്ഷണത്തിന് സര്‍ക്കാറിന് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അമേരിക്കയെ ലോകത്തിലെ മികച്ച രാജ്യമാക്കുമെന്ന തന്റെ വാക്കുപാലിക്കുമെന്നും ട്രംപ് പറഞ്ഞു. ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പെടുത്തിയിരുന്ന വിസ നിരോധനം സാധ്യമാക്കാന്‍ നിയമപോരാട്ടം നടത്തും. രാജ്യത്തെ ഇസ്‌ലാമിക ഭീകരതയില്‍നിന്നു രക്ഷിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നും ട്രംപ് വ്യക്തമാക്കി.

© 2025 Live Kerala News. All Rights Reserved.