കണ്ണൂരില്‍ ഭക്ഷ്യവിഷബാധ; ആറു വയസ്സുക്കാരന്‍ മരിച്ചു;ആറുപേര്‍ ആശുപത്രിയില്‍

കണ്ണൂര്‍: ഇരിട്ടിയില്‍ ഗൃഹപ്രവേശന ചടങ്ങിലെ സദ്യ കഴിച്ച ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ്.ആറു വയസ്സുക്കാരന്‍ മരിച്ചു.കുട്ടിയുടെ മാതാവടക്കം കുടുംബത്തിലെ ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവര്‍ അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.ഇരിട്ടിക്ക് സമീപം ഉളിക്കല്‍ കോക്കാട് ആണ് ദുരന്തം സംഭവിച്ചത്. കൈപ്പേല്‍ ഹൗസില്‍ യാസിന്‍ ആണ് മരിച്ചത്. യാസിന്റെ മാതാവ് നൂര്‍ജഹാന്‍, സഹോദരങ്ങളായ സിനാന്‍, അദ്‌നാന്‍, അജ്മല്‍ മാതൃസഹോദരി സൈനബ എന്നിവരാണ് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജിലുമായി ചികിത്സയില്‍ കഴിയുന്നത്. ഭക്ഷ്യവിഷബാധയേറ്റെന്ന് തിരിച്ചറിഞ്ഞതോടെ യാസിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

© 2024 Live Kerala News. All Rights Reserved.