അരിക്ക് റെക്കോര്‍ഡ് വില; പശ്ചിമ ബംഗാളില്‍ നിന്ന് അരി എത്തിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍; കുറഞ്ഞ വിലയ്ക്ക് മാര്‍ച്ച് പത്തിനകം അരി എത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില സര്‍വകാല റെക്കോര്‍ഡിലെത്തിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. അരിവില നിയന്ത്രിക്കാന്‍ പശ്ചിമ ബംഗാളില്‍ നിന്ന് അരി എത്തിക്കുമെന്നു മന്ത്രി പറഞ്ഞു. കുറഞ്ഞ വിലയ്ക്കുള്ള അരി മാര്‍ച്ച് പത്തിനകം കേരളത്തിലെത്തും. നീതി സ്റ്റോറുകള്‍ വഴി മാര്‍ച്ച് പത്തിനകം വിതരണം ചെയ്യുമെന്നും കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. കേരളത്തില്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളിലും അരിവില വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ അവിടെ നിന്നുള്ള അരിയുടെ വരവ് വലിയ തോതില്‍ കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഒരു കിലോ ജയ അരിക്ക് 48 രൂപയാണ് വില. മട്ട 43 രൂപയും സുരേഖ അരിക്ക് 37 രൂപയുമാണ് ഇപ്പോഴത്തെ വിപണിവില.

© 2024 Live Kerala News. All Rights Reserved.