10 രൂപയെങ്കിലും നല്‍കണമെന്ന കേജ്!രിവാളിന്റെ അഭ്യര്‍ഥനയ്ക്ക് ലഭിച്ചത് ലക്ഷങ്ങള്‍

 

ന്യൂഡല്‍ഹി: പാര്‍ട്ടി ഫണ്ടിലേക്ക് 10 രൂപയെങ്കിലും സംഭാവന നല്‍കണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്!രിവാളിന്റെ അഭ്യര്‍ഥന ജനങ്ങള്‍ ഏറ്റെടുത്തു. ഒറ്റദിവസം കൊണ്ട് 500ല്‍ അധികം പേരാണ് സംഭാവന നല്‍കാനായി മുന്നോട്ടെത്തിയത്. ഏകദേശം 6.5 ലക്ഷം രൂപ പാര്‍ട്ടി ഫണ്ടിലേക്ക് എത്തി. 537 പേര്‍ സംഭാവന നല്‍കിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. 6,75,783 രൂപ ഒറ്റ ദിവസം കൊണ്ട് സംഭാവന ലഭിച്ചതായും അവര്‍ വ്യക്തമാക്കി.

ജൂലൈ മാസത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് ഒന്നാം തീയതിയും ഏറ്റവും കുറഞ്ഞ തുക ലഭിച്ചത് 11ാം തീയതിയുമാണ്. ജൂലൈ ഒന്നിന് 28,702 രൂപയും ജൂലൈ 11 ന് 709 രൂപയുമാണ് സംഭാവനയായി ലഭിച്ചിട്ടുള്ളത്. 4,22,772 രൂപയാണ് ജൂണ്‍ മാസത്തിലെ പാര്‍ട്ടി ഫണ്ടിലേക്കു ലഭിച്ച സംഭാവന.

പാര്‍ട്ടി ഫണ്ടെല്ലാം തീര്‍ന്നതായും 10 രൂപയെങ്കിലും വച്ച് ഓരോരുത്തരും സംഭാവന നല്‍കണമെന്നും കഴിഞ്ഞ ദിവസം കേജ്!രിവാള്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ പണം ആവശ്യപ്പെടുപ്പോള്‍ നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും ഞാനൊരു വിചിത്രനായ മുഖ്യമന്ത്രിയാണെന്ന്. നിങ്ങളാണ് എന്നെ മുഖ്യമന്ത്രിയാക്കിയത്. എന്നിട്ടും നിങ്ങളോടുതന്നെ ഞാന്‍ പണം ചോദിക്കുന്നു. ഞങ്ങള്‍ക്കു വേണമെങ്കില്‍ മറ്റു പല തെറ്റായ മാര്‍ഗങ്ങളിലൂടെയും പണം കണ്ടെത്താം. എന്നാല്‍ ഒരിക്കലും അങ്ങനെ ചെയ്യുന്നവരല്ല ഞങ്ങള്‍. നിങ്ങള്‍ നല്‍കുന്ന ഓരോ 10 രൂപയും സത്യസന്ധമായി ഭരണം നടത്താന്‍ ഞങ്ങളെ പ്രചോദിപ്പിക്കുമെന്നും കേജ്!രിവാള്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പുസമയത്ത് ഓണ്‍ലൈന്‍ വഴി കേജ്!രിവാള്‍ നടത്തിയ അഭ്യര്‍ഥന പ്രകാരം രണ്ടുദിവസം കൊണ്ട് ഒരു കോടി രൂപയാണ് പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവനയായി ലഭിച്ചത്.

© 2024 Live Kerala News. All Rights Reserved.