മദ്യപിക്കാനായി 20 രൂപ നല്‍കാത്തതിന് ഇരുപത്തൊന്നുകാരന്‍ സഹോദരനെ കുത്തി; യുവാവ് പിടിയില്‍

ന്യൂഡല്‍ഹി:മദ്യപിക്കാനായി 20 രൂപ നല്‍കാത്തതിനെ തുടര്‍ന്ന് ഇരുപത്തൊന്നുകാരന്‍ സഹോദരനെ കുത്തി പരിക്കേല്‍പിച്ചു. സഹോദരനായ ബണ്ടിയെ കുത്തി പരിക്കേല്‍പ്പിച്ചതിന് സഹോദരന്‍ പങ്കജിനെ പൊലീസ് അറസ്റ്റു ചെയ്തു.ഡല്‍ഹി സ്വരൂപ് നഗറിലാണ് സംഭവം. കുത്തുകൊണ്ട് ഒരു യുവാവിനെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ശനിയാഴ്ച രാത്രിയില്‍ ബാബു ജഗ്ജീവന്‍ റാം ആശുപത്രിയില്‍ നിന്നും പൊലീസിന് ഒരു വിവരം ലഭിച്ചു. ഇതനുസരിച്ച് ആശുപത്രിയിലെത്തിയ പൊലീസിനോട് മോഷണശ്രമം തടുക്കുന്നതിനിടെയാണ് ബണ്ടിക്ക് കുത്തേറ്റതെന്നാണ് പങ്കജ് പറഞ്ഞത്.ഇതിന് ശേഷം ഖദ്ദ കോളനിയിലെ ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് പങ്കജിന്റെ രക്തം പുരണ്ട വസ്ത്രങ്ങളും കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു. തുടര്‍ന്നുള്ള വിശദമായ ചോദ്യം ചെയ്യലില്‍ കുത്തിയത് താനാണെന്ന് പങ്കജ് പൊലീസിനോട് സമ്മതിച്ചു. സംഭവം മറച്ചുവെച്ചതിന് ഇവരുടെ അമ്മയേയും കസ്റ്റഡിയിലെടുത്തു.