89ാം ഓസ്‌കാര്‍;മൂണ്‍ലൈറ്റ് മികച്ച ചിത്രം;കേയ്സി അഫ്ലക് നടൻ; എമാ സ്റ്റോണ്‍ നടി; ലാ ലാ ലാന്‍ഡിന് 6 പുരസ്‌കാരം

ലോസ് ആഞ്ചല്‍സ്: 89ാം ഓസ്‌കാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു.കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയേറ്ററിലാണ് ചടങ്ങുകള്‍ നടക്കുന്നത്. മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം മൂണ്‍ലൈറ്റ് നേടി. മികച്ച സംവിധായകന്‍ ലാ ലാ ലാന്‍ഡ് ഒരുക്കിയ ഡാമിയന്‍ ഷാസെലാണ്. മാഞ്ചെസ്റ്റര്‍ ബൈ ദ് സീ എന്ന ചിത്രത്തിലെ അഭിനയത്തിന് കേയ്സി അഫ്ലക്  മികച്ച നടനുള്ള പുരസ്‌കാരം നേടിയപ്പോള്‍ ലാ ലാ ലാന്‍ഡിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച എമാ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. 14 നോമിനേഷനുകള്‍ നേടിയ ലാ ലാ ലാന്‍ഡ് ആകെ ആറു പുരസ്‌കാരങ്ങള്‍ നേടി. മികച്ച ചിത്രമായി ആദ്യം ലാ ലാ ലാന്‍ഡ് എന്നാണ് പ്രഖ്യാപിച്ചതെങ്കിലും പിന്നീട് ഇതു മൂണ്‍ലൈറ്റ് എന്നാക്കി തിരുത്തി. 24 വിഭാഗങ്ങളിലായി നടക്കുന്ന ഓസ്‌കാര്‍ പുരസ്‌കാരം മികച്ച സഹ നടനെ പ്രഖ്യാപിച്ച് കൊണ്ടാണ് ആരംഭിച്ചത്. മൂണ്‍ലെറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മഹര്‍ഷാ അലിയാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. ഫെന്‍സസ് എന്ന ചിത്രത്തിലെ അഭിനയത്തിന് വയോലാ ഡേവിസ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി.14 നോമിനേഷനുകള്‍ നേടിയ ലാ ലാ ലാന്‍ഡ് ആയിരുന്നു ഇത്തവണത്തെ ശ്രദ്ധാകേന്ദ്രം. ജാക്കിച്ചാന്‍, ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര, ലിയനാര്‍ഡോ ഡി കാപ്രിയോ, ബ്രീ ലാര്‍സണ്‍, മെറില്‍ സ്ട്രീപ്പ് തുടങ്ങിയ പ്രമുഖ ഹോളിവുഡ് താരങ്ങളെല്ലാം റെഡ് കാര്‍പ്പറ്റിലെത്തി. ജിമ്മി കിമ്മലായിരുന്നു പരിപാടിയുടെ അവതാരകന്‍.
ഇതുവരെ പ്രഖ്യാപിച്ച അവാര്‍ഡുകള്‍

* മികച്ച ചിത്രം: മൂണ്‍ലൈറ്റ്

* മികച്ച നടന്‍: കാസെ അഫ്‌ലെക്ക്, ചിത്രം: മാന്‍ചെസ്റ്റര്‍ ബൈ ദ സീ

* മികച്ച നടി: എമാ സ്റ്റോണ്‍, ചിത്രം: ലാ ലാ ലാന്‍ഡ്

* മികച്ച സംവിധായകന്‍: ഡാമിയന്‍ ഷാസെല്‍, ചിത്രം: ലാ ലാ ലാന്‍ഡ്

* മികച്ച സഹനടന്‍: മഹെര്‍ഷലാ അലി, ചിത്രം: മൂണ്‍ലൈറ്റ്

* മികച്ച സഹനടി: വയോലാ ഡേവിസ്, ചിത്രം: ഫെന്‍സസ്

* മികച്ച തിരക്കഥ: കെന്നത്ത് ലോനെര്‍ഗാന്‍, ചിത്രം: മാന്‍ചെസ്റ്റര്‍ ബൈ ദ സീ

* മികച്ച തിരക്കഥ (അഡാപ്റ്റഡ്): ബാരി ജെങ്കിന്‍സ്, ചിത്രം: മൂണ്‍ലൈറ്റ്

* മികച്ച വിദേശഭാഷാ ചിത്രം: ദ് സെയില്‍സ്!മാന്‍

* മികച്ച ഛായാഗ്രഹണം: ലിനസ് സാന്‍ഡ്‌ഗ്രെന്‍, ചിത്രം: ലാ ലാ ലാന്‍ഡ്

* മികച്ച പശ്ചാത്തലം സംഗീതം: ജസ്റ്റിന്‍ ഹര്‍വിറ്റ്‌സ്, ചിത്രം: ലാ ലാ ലാന്‍ഡ്

* മികച്ച ഗാനം: സിറ്റി ഓഫ് സ്റ്റാര്‍സ്, ചിത്രം: ലാ ലാ ലാന്‍ഡ്

* മികച്ച ആനിമേഷന്‍ ചിത്രം: സൂട്ടോപ്പിയ

* മികച്ച ഡോക്യുമെന്റ്‌റി (ഷോര്‍ട്ട് സബ്‌ജെക്റ്റ്): ദ് വൈറ്റ് എലമെന്റ്‌സ്

* മികച്ച ഷോര്‍ട്ട് ഫിലിം (ലൈവ് ആക്ഷന്‍): സിങ്

* വിഷ്വല്‍ എഫക്റ്റ്‌സ്: ജംഗിള്‍ ബുക്ക്

* ഫിലിം എഡിറ്റിങ്: ജോണ്‍ ഗില്‍ബേര്‍ട്ട് ചിത്രം: ഹാക്ക്‌സോ റിഡ്ജ്

* പ്രൊഡക്ഷന്‍ ഡിസൈന്‍: ഡേവിഡ് വാസ്‌ക്കോ, സാന്‍ഡി റെയ്‌നോള്‍ഡ്‌സ്. ചിത്രം: ലാ ലാ ലാന്‍ഡ്

* മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം: പൈപ്പര്‍

* ശബ്ദസംയോജനം: സില്‍വൈന്‍ ബെല്‍മെയര്‍, ചിത്രം: അറൈവല്‍

* ശബ്ദമിശ്രണം: കെവിന്‍ കൊണെല്‍, ആന്‍ഡി റൈറ്റ്, റോബര്‍ട്ട് മക്കെന്‍സീ, പീറ്റര്‍ ഗ്രേസ്. ചിത്രം: ഹാക്ക്‌സോ റിഡ്ജ്

* മികച്ച ഡോക്യുമെന്റ്രി ഫീച്ചര്‍: ഒ.ജെ മെയ്ഡ് ഇന്‍ അമേരിക്ക (എസ്ര എഡെല്‍മാന്‍, കരോളിന്‍ വാട്ടര്‍ലോ)

* മേക്കപ്പ്: അലെസാന്‍ഡ്രോ ബെര്‍ട്ടൊലാസ്സി, ജിയോര്‍ജിയോ ഗ്രിഗോറിനി, ക്രിസ്റ്റഫര്‍ നെല്‍സണ്‍, ചിത്രം: സൂയിസൈഡ് സക്വാഡ്

* വസ്ത്രാലങ്കാരം: കൊളീന്‍ അറ്റ്‌വുഡ്, ചിത്രം: ഫന്റാസ്റ്റിക്ക് ബീസ്റ്റ്‌സ് ആന്‍ഡ് വേര്‍ ടു ഫൈന്‍ഡ് ദം

© 2024 Live Kerala News. All Rights Reserved.