പൂണെ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നാണം കെട്ട തോല്‍വി; പരാജയം 333 റണ്‍സിന്;ഇന്ത്യന്‍ മണ്ണില്‍ ഓസീസ് വീജയഗാഥ

പൂനെ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നാണം കെട്ട തോല്‍വി. ഇന്ത്യ കരുതിവച്ച തന്ത്രത്തില്‍ തന്നെ ഓസീസ് പട എറിഞ്ഞുവീഴ്ത്തിയതോടെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 333 റണ്‍സിന്റെ ദയനീയ പരാജയം.. രണ്ടാം ഇന്നിംഗ്്‌സില്‍ 441 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ്ങ് നിരയുടെ പോരാട്ടം 107 റണ്‍സില്‍ അവസാനിച്ചു.12 വര്‍ഷത്തിന് ശേഷമാണ് ഒരു ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്. ഒസീസ് ക്യാപറ്റന്‍ സ്റ്റീവ് സമിത്ത് സെഞ്ചുറിയോടെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇന്ത്യയുടെ തകര്‍ച്ച പൂര്‍ണമായി.ഒസീസിനായി ഒരുക്കിയ സ്പിന്‍ വാരിക്കുഴിയില്‍ ലോകോത്തര ഇന്ത്യന്‍ ബൗളര്‍മാര്‍ തിളങ്ങാതെ ഒസീസ് സ്പിന്നര്‍മാര്‍ ഇന്ത്യയെ പഠിച്ചിറങ്ങിയ കാഴ്ചയാണ് പിച്ചില്‍ കണ്ടത്. അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ സ്റ്റീവ് ഒക്കീഫ് ആണ് ഇന്ത്യയെ എറിഞ്ഞു വീഴ്ത്തിയത്. രണ്ട് ഇന്നിംഗ്‌സിലുമായി 12 വിക്കറ്റ് ഒക്കിഫ് നേടി. ലോകോത്തര ബാറ്റിംഗ് നിരയെന്ന് പേരു കേള്‍പ്പിച്ച ഇന്ത്യയുടെ ദയനിയ ബാറ്റിംഗ് ആണ് പൂനെയില്‍ കണ്ടെത്. കോഹ്‌ലി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നിര തകര്‍ന്നടിഞ്ഞപ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ 60 റണ്‍സെടുത്ത് ലോകേഷ് രാഹുല്‍ മാനം കാത്തപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 30 റണ്‍സെടുത്ത് ചേതേശ്വര്‍ പൂജാര മാത്രമാണ് ഉള്ളതില്‍ വെച്ച് അല്‍പം മികവ് കാട്ടിയതെന്ന് പറയാം.തുടര്‍ച്ചയായി ഇന്ത്യയുടെ 19 ടെസ്റ്റ് വിജയങ്ങള്‍ എന്ന റെക്കോര്‍ഡാണ് ഒസീസ് പട തകര്‍ത്തത്.