‘ കരിയും വേണം കരിമരുന്നും വേണം’; വെടിക്കെട്ട് നിയന്ത്രണത്തിനെതിരെ ടൊവിനോ തോമസ്

കാലിക പ്രസക്തിയുള്ള വിഷയങ്ങളില്‍ കൃത്യമായി തന്റെ നിലപാട് വ്യക്തമാക്കുന്ന നടനാണ് ടൊവിനോ. ഇത്തവണത്തെ താരത്തിന്റെ പോസ്റ്റ് തൃശ്ശൂര്‍ പൂരത്തിന് വെടിക്കെട്ട് വേണമെന്നാവശ്യപ്പെട്ടാണ്.ഉത്സവങ്ങള്‍ക്ക് വെടിക്കെട്ട് നടത്താനുള്ള അനുമതി നിഷേധിച്ചതിനെതിരെ പ്രതിഷേധം തുടരുന്നതിനിടയിലാണ് ടോവിനോ തന്റെ നിലപാട് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.

 

കരിയും കരിമരുന്നും വേണമെന്നാണ് വെടിക്കെട്ടിനെ അനൂകൂലിച്ചുള്ള പോസ്റ്റര്‍ ഷെയര്‍ ചെയ്ത് ടോവിനോ ആവശ്യപ്പെടുന്നത്. ‘ഒരു തൃശൂര്‍ക്കാരനായതില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ അഭിമാനിച്ച കാര്യങ്ങളില്‍ ഒന്ന് ലോകമെമ്പാടും അറിയപ്പെടുന്ന തൃശ്ശൂര്‍ പൂരത്തിന്റെ നാട്ടുകാരനാണെന്നുള്ളതാണ്‍ കരിവീരന്മാരുടെ എഴുന്നള്ളിപ്പും കരിമരുന്ന് പ്രയോഗങ്ങളും തന്നെയാണ് തൃശ്ശൂര്‍ പൂരത്തിന്റെ മുഖമുദ്ര. അത് പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിലും നല്ലത്, വേണ്ട സംവിധാനങ്ങളും മുന്‍കരുതലുകളും ഒരുക്കി പൂരത്തിന്റെ മാറ്റു കുറയാതെ നമ്മുടെ സംസ്‌കാരം കാത്തുസൂക്ഷിക്കുന്നതാണെന്നു ഞാന്‍ വിശ്വസിക്കുന്നു! പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം എന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ. എന്നാണ് ടോവിനോയുടെ അഭിപ്രായം. കൊല്ലം പുറ്റിംഗല്‍ വെട്ടിക്കെട്ട് അപകടത്തില്‍ 110ലേറെ പേര്‍ ദാരുണമായി മരണപ്പെട്ട സാഹചര്യത്തിലാണ് വെടിക്കെട്ട് വേണ്ടെന്ന തീരുമാനത്തിലെത്തിയത്.ഹൈക്കോടതി ഈ ഉത്തരവ് ശരി വെയ്ക്കുകയുംചെയ്തു. കഴിഞ്ഞ വര്‍ഷം പ്രത്യേക അനുമതി തേടിയാണ് തൃശ്ശൂര്‍ പൂരത്തില്‍ വെടിക്കെട്ട് നടത്തിയത്.

© 2024 Live Kerala News. All Rights Reserved.