പെരുന്നാള്‍: ദുബായ് ഗതാഗത മേഖലയില്‍ വന്‍ ക്രമീകരണം

ദുബായ് ∙ പെരുന്നാൾ പ്രമാണിച്ചു ഗതാഗതമേഖലയിൽ ആർടിഎ വിപുലമായ ക്രമീകരണം ഏർപ്പെടുത്തി. മെട്രോ, ബസുകൾ, ജലയാനങ്ങൾ, പാർക്കിങ് മേഖലകൾ, ഉപഭോക്‌തൃ സേവനകേന്ദ്രങ്ങൾ, ഡ്രൈവിങ് ഇൻസ്‌റ്റിറ്റ്യൂട്ടുകൾ, വാഹനപരിശോധനാ കേന്ദ്രങ്ങൾ എന്നിവയുടെ സമയം പുനഃക്രമീകരിച്ചു.

∙ ഉപഭോക്‌തൃസേവന കേന്ദ്രങ്ങൾക്കു നാളെ മുതൽ നാലാം പെരുന്നാൾ വരെ അവധിയെന്ന് മാർക്കറ്റിങ് ആൻഡ് കോർപറേറ്റ് കമ്യൂണിക്കേഷൻ ഡയറക്‌ടർ മോസ അൽ മർറി പറഞ്ഞു.

∙ ഫിഷ് മാർക്കറ്റ്, ബഹുനില പാർക്കിങ് ടെർമിനലുകൾ ഒഴികെയുള്ള മേഖലകളിൽ പാർക്കിങ് സൗജന്യമായിരിക്കും. നാലാം പെരുന്നാൾ മുതൽ ഫീസ് ഈടാക്കും.

വാട്ടർബസുകൾ

ദുബായ് ക്രീക്കിൽ നിന്നുള്ള വാട്ടർ ബസുകൾ രാവിലെ ഏഴുമുതൽ രാത്രി പത്തുവരെയും മറീന സ്‌റ്റേഷനിൽ രാവിലെ പത്തുമുതൽ രാത്രി 12 വരെയും സർവീസ് നടത്തും. വെള്ളിയാഴ്‌ച ക്രീക്ക് സ്‌റ്റേഷനിൽ രാവിലെ പത്തുമുതൽ രാത്രി 12 വരെയും മറീനയിൽ ഉച്ചയ്‌ക്കു 12 മുതൽ രാത്രി 12 വരെയും സർവീസ് ഉണ്ടായിരിക്കും.

വാട്ടർ ടാക്‌സികൾ

വാട്ടർ ടാക്‌സികൾ രാവിലെ പത്തുമുതൽ രാത്രി പത്തുവരെ സർവീസ് നടത്തും. ദുബായ് മാൾ – ബുർജ് ഖലീഫ സ്‌റ്റേഷനിൽ രാവിലെ 5.45 മുതൽ രാത്രി 11.30 വരെയും മംസാറിൽ വൈകിട്ടു നാലുമുതൽ രാത്രി 12 വരെയും അറ്റ്‌ലാന്റിസിൽ ഉച്ചയ്‌ക്ക് ഒന്നു മുതൽ രാത്രി ഒൻപതുവരെയുമാണു സർവീസ്.

dubai-metro

മെട്രോ സർവീസ്

∙ മെട്രോ റെഡ്, ഗ്രീൻ ലൈൻ സ്‌റ്റേഷനുകൾ വെള്ളിയാഴ്‌ച രാവിലെ പത്തുമുതൽ ശനിയാഴ്‌ച വെളുപ്പിനു രണ്ടുവരെ പ്രവർത്തിക്കും. ∙ ശനിയാഴ്‌ച രാവിലെ 5.50നു വീണ്ടും തുറന്നു ഞായറാഴ്‌ച വെളുപ്പിനു രണ്ടുവരെ പ്രവർത്തിക്കും. ∙ ഞായറാഴ്‌ച രാവിലെ 5.30 മുതൽ രാത്രി 12 വരെയാണു റെഡ് ലൈൻ സ്‌റ്റേഷനുകളുടെ പ്രവർത്തനസമയം. ഗ്രീൻലൈൻ സ്‌റ്റേഷനുകൾ 5.50 മുതൽ രാത്രി 12 വരെയും. ∙ മൂന്നുമുതൽ എട്ടു മിനിറ്റ് വരെയുള്ള ഇടവേളകളിൽ ട്രെയിനുകൾ ഉണ്ടാകും.

ferry

ദുബായ് ഫെറി

മറീന മാൾ, ഗുബൈബ, മറീന സ്‌റ്റേഷനിൽ പെരുന്നാൾ ദിനങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്‌ക്ക് ഒന്നുവരെയാണു ഫെറി സർവീസ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗുബൈബയിൽ നിന്നു മംസാറിലേക്ക് ഉച്ചയ്‌ക്കു 2.30നു സർവീസ് ഉണ്ടാകും.

∙ ടൂറിസ്‌റ്റുകൾക്കുള്ള ഉല്ലാസ നൗക മൂന്നു മുതൽ അഞ്ചുവരെ സർവീസ് നടത്തും. ഈദ് ദിനങ്ങളിൽ മറീനയിൽ നിന്നു ഗുബൈബയിലേക്കു രാവിലെ 11 മുതൽ 6.30 വരെ സർവീസ് ഉണ്ടാകും. വിവിധ മേഖലകളെ കോർത്തിണക്കി ടൂറിസ്‌റ്റ് ബോട്ട് സർവീസുകളുമുണ്ട്. ടൂറിസ്‌റ്റുകൾക്കായി ദുബായ് ഫെറി വ്യാഴം, വെള്ളി ദിവസങ്ങളിൽ 4.30 മുതൽ ഒരു മണിക്കൂർ സർവീസ് നടത്തും.

dubai-bus-rta

പൊതുബസുകൾ

∙ 18, 19 തീയതികളിൽ ഗുബൈബ, ഗോൾഡ് സൂഖ് തുടങ്ങിയ പ്രധാന ബസ് സ്‌റ്റേഷനുകൾ രാവിലെ അഞ്ചുമുതൽ രാത്രി 12 വരെ പ്രവർത്തിക്കും. ഖിസൈസ്, സത്‌വ, അൽഖൂസ് വ്യവസായമേഖല, ജബൽഅലി സ്‌റ്റേഷനുകൾ രാവിലെ ആറു മുതൽ രാത്രി 10.10 വരെയും മറ്റു സ്‌റ്റേഷനുകൾ അഞ്ചുമുതൽ രാത്രി 11 വരെയും പ്രവർത്തിക്കും. സി1 റൂട്ടിലുള്ള ബസുകൾ എല്ലാസമയത്തും ഉണ്ടാകും.

∙ റാഷിദിയ, മാൾ ഓഫ് ദി എമിറേറ്റ്‌സ്, ഇബ്‌ൻ ബത്തൂത്ത, അബുഹെയ്‌ൽ, ഇത്തിസലാത്ത്, ബുർജ് ഖലീഫ, ദുബായ് മാൾ എന്നിവിടങ്ങളിലെ ഫീഡർ ബസുകൾ രാവിലെ 5.15 മുതൽ രാത്രി 1.10 വരെ സർവീസ് നടത്തും.

ഇന്റർസിറ്റി ബസുകൾ

∙ അൽ ഗുബൈബ ഉൾപ്പെടെയുള്ള പ്രധാന സ്‌റ്റേഷനുകളിൽ നിന്നുള്ള ഇന്റർസിറ്റി ബസുകൾ 24 മണിക്കൂറും സർവീസ് നടത്തും. യൂണിയൻ സ്‌ക്വയർ, സബ്‌ക സ്‌റ്റേഷനുകളിൽ രാവിലെ 5.30 മുതൽ രാത്രി 12 വരെയും ദെയ്‌റ സിറ്റി സെന്റർ, കരാമ സ്‌റ്റേഷനുകളിൽ രാവിലെ 6.10 മുതൽ രാത്രി പത്തുവരെയും സർവീസ് നടത്തും.

∙ ഷാർജ അൽ ജുബൈൽ സ്‌റ്റേഷനിൽ 24 മണിക്കൂറും സർവീസ് ഉണ്ടാകും.

∙ അബുദാബി സ്‌റ്റേഷൻ രാവിലെ 4.15 – രാത്രി 12.30, ഫുജൈറ 5.50 – രാത്രി 9.00, അജ്‌മാൻ 5.25 – 10.00, ഹത്ത 5.30 – 9.30.

ട്രാം സർവീസ്

ട്രാം സർവീസ് വെള്ളിയാഴ്‌ച രാവിലെ ഒൻപതു മുതൽ ശനിയാഴ്‌ച വെളുപ്പിന് 1.30 വരെ സർവീസ് നടത്തും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ആറരമുതൽ പിറ്റേന്നു വെളുപ്പിന് 1.30 വരെയാണു സർവീസ്

curtesy : MANORAMA ONLINE

© 2024 Live Kerala News. All Rights Reserved.