പൃഥ്വിരാജും ഭാവനയും വീണ്ടും ഒന്നിക്കുന്നു; പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍

ഭാവനയും, പൃഥ്വിരാജും നായികാ നായകന്മാരാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത ദിവസം തന്നെ ആരംഭിക്കും. ആദം എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ ജിനു എബ്രഹാമാണ്. പൃഥ്വിരാജിനും ഭാവനയ്ക്കും പുറമേ നരേനും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റോബിന്‍ഹുഡ് സിനിമയ്ക്ക് ശേഷം മൂന്നു താരങ്ങളും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആദം. റൊമാന്റിക് എന്റര്‍ടെയ്‌നറാണ് ആദം. പൃഥ്വിരാജ് അവതരിപ്പിക്കുന്ന പാലാക്കാരന്‍ പ്ലാന്റര്‍ കഥാപാത്രത്തിന്റെ പേരാണ് ആദം ജോണ്‍ പോത്തന്‍. സുഹൃത്തായ സിറിയക് എന്ന കഥാപാത്രമായി നരേന്‍ എത്തുന്നു. കേരളവും സ്‌കോട്‌ലന്റുമാണ് പ്രധാന ലൊക്കേഷന്‍. കേരളത്തിലെ ആദ്യ ഷെഡ്യൂള്‍ ഈ ആഴ്ച തന്നെ ആരംഭിക്കുമെന്നും സംവിധായകന്‍ പറഞ്ഞു. കോട്ടയം സിഎംഎസ് കോളേജിലാകും ആദ്യ ഷൂട്ടിങ്. ലാല്‍ ജൂനിയറിന്റെ ഹണിബീ2 ആണ് ഭാവനയുടേതായി ഉടന്‍ എത്തുന്ന ചിത്രം. ഈ വര്‍ഷം പകുതിയോടെ ആദം തീയറ്ററുകളിലെത്തും.

© 2025 Live Kerala News. All Rights Reserved.