പള്‍സര്‍ സുനിയെ രക്ഷപ്പെടാന്‍ സഹായിച്ച സുഹൃത്ത് പിടിയില്‍;അന്വേഷണം ഊര്‍ജിതം

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ പൊലീസ് തിരയുന്ന മുഖ്യപ്രതി പള്‍സര്‍ സുനിയെ ഒളിവില്‍ താമസിപ്പിക്കുകയും രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്ത സുഹൃത്ത് പിടിയില്‍. അമ്പലപ്പുഴ സ്വദേശി അന്‍വറാണ് പൊലീസ് പിടിയിലായത്.ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. അമ്പലപ്പുഴ കാക്കാഴത്തുനിന്നാണ് സുനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇന്നലെ സുനി അന്‍വറിന്റെ വീട്ടില്‍ എത്തിയിരുന്നു. സുഹൃത്തുക്കളുടെ കയ്യില്‍ നിന്ന് സംഘടിപ്പിച്ച പൈസയും ഇയാളുടെ കയ്യിലുണ്ട്. ഇത് 10000 രൂപയില്‍ താഴെയാണെന്നും, ഇതിനിടെ ഇയാള്‍ കേരളം വിട്ട് പോകാന്‍ സാധ്യതയില്ലെന്നുമുള്ള നിഗമനത്തിലാണ് പോലീസ്. അന്വേഷണം ഊര്‍ജിതം.
അന്‍വറുള്‍പ്പെടെ സുനിയെ ഒളിവില്‍ പോകാന്‍ സഹായിച്ച ആറു പേര്‍ കൂടി കേസില്‍ പ്രതികളാകും. കൊച്ചി സ്വദേശിയായ നെല്‍സന്‍ എന്നയാള്‍ നല്‍കിയ സംഘടിപ്പിച്ചു നല്‍കിയ ഓട്ടോയിലാണ് സുനി അമ്പലപ്പുഴയില്‍ എത്തിയത്. ഇവിടെ അന്‍വറാണ് എല്ലാ സഹായങ്ങളും ചെയ്തത്. സുനിയുടെ മറ്റു സുഹൃത്തുക്കളേയും ചോദ്യം ചെയ്തു. ഇയാള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

© 2023 Live Kerala News. All Rights Reserved.