പുലിമുരുകനില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ല; തനിക്ക് ഇക്കാര്യം വ്യക്തമായി അറിയാം; ജി.സുധാകരന്‍

ആലപ്പുഴ: പുലിമുരുകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ലെന്നും തനിക്ക് ഇക്കാര്യത്തില്‍ വ്യക്തമായി അറിയാമെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ചെമ്മീന്‍ സിനിമയുടെ അമ്പതാം വാര്‍ഷിക ആഘോഷത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സിനിമയുടെ നിര്‍മ്മാണ ചെലവ് നോക്കി നിലവാരം അളക്കുന്ന കാലമാണിത്. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട നല്ല സിനിമകള്‍ ഉണ്ടാകണം. എണ്ണത്തേക്കാള്‍ ഉപരി നല്ല സിനിമകളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.നൂറു കോടി മുടക്കി സിനിമയെടുക്കുന്നതാണ് ഇവിടെ വലിയ കാര്യം. നൂറു കോടിയല്ല രണ്ടു കോടി മുടക്കി സിനിമയെടുത്താലും അതുന്നയിക്കുന്ന പ്രശ്‌നമാണ് പ്രധാനമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.നേരത്തെ മലയാള സിനിമയെ വിമിര്‍ശിച്ച് സുധാകരന്‍ രംഗത്തുവന്നിരുന്നു. അഭിനയത്തിന് ഏറ്റവും കൂടുതല്‍ പണം വാങ്ങുന്നവരാണ് മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.