താര ജാഡയില്ലാതെ ലാലേട്ടന്‍;പുലിമുരുകന്‍ ലൊക്കേഷനിലെ മോഹന്‍ലാല്‍ ; വീഡിയോ കാണാം

മലയാള സിനിമാ ലോകത്തെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന മോഹന്‍ലാല്‍ ചിത്രമാണ പുലിമുരുകന്‍. മലയാളത്തില്‍ ആദ്യമായി നൂറ് കോടി ക്ലബ്ബില്‍ കയറിയ ചിത്രം എന്ന ബഹുമതിയും  പുലിമുരുകന്‍ സ്വന്തമാക്കി. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.അത് വ്യക്തമാക്കുന്നൊരു വീഡിയോ ആണ് കഴിഞ്ഞ ദിവസം അജു വര്‍ഗീസ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. പുലിമുരുകന്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.പുലിമുരുകന്റെ വനത്തിനുള്ളിലെ ലൊക്കേഷനില്‍ സാധനങ്ങള്‍ വാഹനത്തില്‍ കയറ്റുന്നതിന് മോഹന്‍ലാലും മറ്റ് യൂണിറ്റ് അംഗങ്ങള്‍ക്കൊപ്പം കുടുന്നതാണ് വീഡിയോയില്‍. ലൊക്കേഷനിലെ അംഗങ്ങള്‍ക്കൊപ്പം ക്രെയിന്റെ പിന്നിലിടുന്ന വെയ്റ്റ് എടുക്കാനാണ് മോഹന്‍ലാല്‍ സഹായിക്കുന്നത്. സിനിമാക്കാരുടെ ഭാഷയില്‍ ഇതിനെ ഗുണ്ട് എന്ന് പറയും.തികച്ചും സാധാരണക്കാരനെപ്പോലെ മോഹന്‍ലാല്‍ അവര്‍ക്കൊപ്പം ഒരാളെപ്പോലെ ജോലി ചെയ്യുന്നു.

 

© 2024 Live Kerala News. All Rights Reserved.