പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്‌നും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു ; നായിക മഞ്ജു വാര്യര്‍

ബി.ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയാകുന്നു. തമിഴ് നടന്‍ വിശാലും ഹന്‍സിക മോട്ട്‌വാനിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു. തെലുങ്ക് താരം ശ്രീകാന്തും ഇതില്‍ അഭിനയിക്കുന്നുണ്ട്. എന്നാല്‍ ഇതിനേക്കാളൊക്കെ പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്ന മറ്റൊരു കാസ്റ്റിംഗ് നടത്തിയിരിക്കുകയാണ് ബി.ഉണ്ണികൃഷ്ണന്‍.പുലിമുരുകനിലെ സംഘട്ടനരംഗങ്ങള്‍ വഴി ആരാധകരെ നേടിയ സ്റ്റണ്ട് ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ ആവും ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെയും ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുക. സ്റ്റണ്ട് സില്‍വയും ഒപ്പമുണ്ടാവും. ആക്ഷന് പ്രാധാന്യമുള്ള സിനിമയാണെങ്കിലും പുലിമുരുകനിലേതുപോലെ ഹൈലെവല്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ഉള്ള ചിത്രമാവില്ല ഇതെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.