മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ നാല് പോലീസുകാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

 

ബിജാപുര്‍: ഛത്തീസ്ഗഡ്ഡിലെ ബിജാപുര്‍ ജില്ലയില്‍നിന്ന് മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ നാല് പോലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ബസ്സില്‍ യാത്രചെയ്ത പോലീസുകാരെ തിങ്കളാഴ്ച വൈകീട്ടാണ് മാവോവാദികള്‍ തട്ടിക്കൊണ്ടുപോയത്. മാവോവാദികള്‍ക്ക് എതിരായ പോലീസ് നടപടികളില്‍ പങ്കെടുത്തവര്‍ ആയിരുന്നു നാലുപേരും. പോലീസിന് രഹസ്യ വിവരങ്ങള്‍ കൈമാറുന്ന രണ്ടുപേരെയും തിങ്കളാഴ്ച മാവോവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് നാല് പോലീസുകാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

© 2024 Live Kerala News. All Rights Reserved.