ശശികലയുടെ ക്യാമ്പില്‍ കൊഴിച്ചില്‍ തുടരുന്നു;മൂന്ന് എംപിമാര്‍ കൂടി പനീര്‍ശെല്‍വത്തിനൊപ്പം;തടവില്‍ നിന്നും പുറത്തുവിടണമെന്ന് 20 എംഎല്‍എമാര്‍;ഒപിഎസ് ക്യാമ്പിലുളള എംപിമാരുടെ എണ്ണം എട്ട് ആയി

ചെന്നൈ : അണ്ണാ ഡിഎംകെയില്‍ ശശികല പക്ഷത്തുനിന്നുള്ള നേതാക്കളുടെ കൊഴിച്ചില്‍ തുടരുന്നു. മൂന്ന് എം.പിമാര്‍ കൂടി പനീര്‍ശെല്‍വം ക്യാമ്പിലേയ്ക്ക് കൂടുമാറി. തൂത്തുക്കുടി എംപി ജയ്‌സിങ് ത്യാഗരാജ് നട്ടര്‍ജി, വേലൂര്‍ എംപി സെങ്കുട്ടുവന്‍, പെരുമ്പള്ളൂര്‍ എംപി ആര്‍.പി മരുതരാജ എന്നിവരാണ് ഏറ്റവും ഒടുവിലായി പനീര്‍ശെല്‍വം ക്യാമ്പിലെത്തിയത്.ഇതോടെ, ഒപിഎസ് ക്യാമ്പിലുളള എംപിമാരുടെ എണ്ണം എട്ട് ആയി. നാമക്കല്‍ എംപി പിആര്‍ സുന്ദരം, കൃഷ്ണഗിരി എംപി അശോക് കുമാര്‍, തിരുപ്പൂര്‍ എംപി സത്യഭാമ, തിരുവണ്ണാമലൈ എംപി ആര്‍ വനറോജ, രാജ്യസഭാ എംപിമാരായ വി മൈത്രേയന്‍, ശശികല പുഷ്പ എന്നിവരാണ് ഒപിഎസ്സിനൊപ്പമുള്ള മറ്റു ലോക്‌സഭാംഗങ്ങള്‍.ആറ് എംഎല്‍എമാരും ഒപിഎസിന് പിന്തുണച്ച് എത്തിയിരുന്നു. ശ്രീവൈകുണ്ഠം എംഎല്‍എ എസ്പി ഷണ്‍മുഖനാഥന്‍, ഷോളവന്താന്‍ എംഎല്‍എ കെ മാണിക്കം, കവുണ്ടംപാളയം എംഎല്‍എ വിസി ആരുക്കുട്ടി, ഉത്തങ്കര വനിതാ എംഎല്‍എ മനോരഞ്ജിതം, വസുദേവനല്ലൂര്‍ എംഎല്‍എ എ മനോഹരന്‍, വിരുതുനഗര്‍ എംഎല്‍എ പാണ്ഡ്യരാജന്‍, ഡി ജയകുമാര്‍ എന്നിവരാണ് നിലവില്‍ പനീര്‍ശെല്‍വത്തിനൊപ്പമുള്ള നിയമസഭാ അംഗങ്ങള്‍. ഇവരില്‍ പാണ്ഡ്യരാജനും ജയകുമാറും മന്ത്രിമാരാണ്. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ പൊന്നയ്യന്‍ ശനിയാഴ്ച്ച ഒപിഎസിന് പിന്തുണ അറിയിച്ചിരുന്നു.ശശികല കൂവത്തൂരിലെ റിസോർട്ടിൽ പാർപ്പിച്ചിരിക്കുന്ന എംഎൽഎമാരിൽ ഇരുപതോളംപേർതങ്ങളെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടതായാണു സൂചന.എംഎൽഎമാരെ ശശികല തടവിലാക്കിയിരിക്കുകയാണെന്ന് പനീർസെൽവം വിഭാഗം ആരോപിച്ചിരുന്നു. ‍
l

© 2024 Live Kerala News. All Rights Reserved.