വില്ലനായി പൃഥ്വിരാജ്; ‘നാം ശബാന’യുടെ ട്രെയിലര്‍ പുറത്തിറങ്ങി;വീഡിയോ കാണാം

പൃഥ്വിരാജ് വില്ലന്‍ വേഷത്തിലെത്തുന്ന പുതിയ ബോളിവുഡ് ചിത്രം ‘നാം ശബാന’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. അധോലോക നായകനായ ടോണി എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുക. തപ്‌സി പന്നുവാണ് ശബാന എന്ന ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. മനോജ് വാജ്‌പേയി, അനുപം ഖേര്‍, അക്ഷയ് കുമാര്‍ എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍.2015ല്‍ പുറത്തിറങ്ങിയ ബേബി എന്ന ചിത്രത്തിലെ തപ്‌സിയുടെ കഥാപാത്രത്തിന്റെ പൂര്‍വകാലമാണ് നാം ഷബാന. ശിവം നായര്‍ സംവിധാനം ചെയ്യുന്ന നാം ഷബാന നിര്‍മ്മിക്കുന്നത് സംവിധായകനായ നീരജ് പാണ്ഡേയാണ്. ചിത്രം മാര്‍ച്ച് 31ന് തീയറ്ററുകളിലെത്തും. അയ്യ, ഔറങ്കസേബ് എന്നീ സിനിമകള്‍ക്ക് ശേഷം പൃഥ്വിരാജ് നായകനാവുന്ന ബോളിവുഡ് ചിത്രമാണിത്.

© 2024 Live Kerala News. All Rights Reserved.