ജയലളിതയുടെ സഹായി എന്നത് ശശികലയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയല്ല; പനീര്‍ശെല്‍വത്തിന് പിന്തുണയുമായി കമല്‍ഹാസന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തെ പിന്തുണച്ച് ചലച്ചിത്രതാരം കമല്‍ ഹാസന്‍ . ജയലളിതയുടെ സഹായി ് എന്നത് ശശികലയ്ക്ക്  മുഖ്യമന്ത്രിയാകാനുള്ള  യോഗ്യത അല്ലെന്നും കമല്‍ഹാസന്‍. പനീര്‍സെല്‍വം യോഗ്യതയില്ലാത്തവനല്ലെന്നും അദ്ദേഹത്തെ ഭരിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറച്ചു നാളുകള്‍ കൂടെ അദ്ദേഹത്തിന് നല്‍കണം. ജനങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമില്ലെങ്കില്‍ തിരഞ്ഞെടുപ്പിലൂടെയാണ് പുറത്താക്കേണ്ടത് കമല്‍ഹാസന്‍ പറയുന്നു. തമിഴ്‌നാട്ടില്‍ നടക്കുന്ന രാഷ്ട്രീയ അനിശ്ചിതത്തില്‍ സിനിമാ രംഗത്തെ സീനിയര്‍ നടന്മാരില്‍ ഇതാദ്യമായിട്ടാണ് ഒരാള്‍ പനീര്‍ശെല്‍വത്തിന് പരസ്യമായ പിന്തുണയുമായി രംഗത്തെത്തുന്നത്.തമിഴ്ജനത ആടുകളല്ലെന്നും തമിഴ്ജനതയ്ക്ക് ആവശ്യം ആട്ടിടയന്മാരെ അല്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. യുവ ഇന്ത്യ ഗാന്ധിജിയെ ബാപ്പുജിയെന്നും നെഹ്രുവിനെ ചാച്ചാജിയെന്നും വിളിച്ചിരുന്നു. എന്നാല്‍ അതുപോലെയല്ല ജയലളതിയെ അമ്മയെന്നും ശശികലയെ ചിന്നമ്മയെന്നും വിളിച്ചതെന്നും കമല്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.