വെബ് ഡെസ്‌ക്ക്:
ഞാനൊരു പരുക്കനായ വ്യക്തിയാണെന്ന് പരിചയപ്പെട്ടയാരും ഇതുവരെ പറഞ്ഞിട്ടില്ല, താന്‍ പ്രവര്‍ത്തിച്ച യൂണിറ്റിലെ ആരോടും ചോദിക്കാം, എന്റെ പെരുമാറ്റത്തിലോ സഹകരണത്തിലോ അവര്‍ക്കാര്‍ക്കും യാതൊരു മോശവും പറയാനുണ്ടാകില്ല. പഴയതലമുറയിലുള്ളവരും പുതിയതലമുറയിലുള്ളവരുമായി നല്ലബന്ധമാണുള്ളത്. ഞാനൊരിക്കലുമൊരു കുഴപ്പക്കാരനല്ല, എന്നെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ മാത്രം തിരിച്ചു പ്രതികരിച്ചെന്നുവരാം.
പ്രതാപ് പോത്തന്‍ തന്റെ നിലപാട് ഇങ്ങനെ വ്യക്തമാക്കുന്നു .പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് തുറന്ന് പറഞ്ഞത് .
കുടുംബപരമായ ചിലപ്രശ്‌നങ്ങള്‍ മാനസികമായി പിന്നോക്കം വലിച്ചതിനാലാണ് സിനിമാലോകത്ത് നിന്ന് താന്‍ ഏറെക്കാലം വിട്ട് നില്‍ക്കുന്ന അവസ്ഥ ഉണ്ടായത് ആസമയം വായിക്കതെയും പാട്ടുകേള്‍ക്കാതെയായി തീര്‍ത്തും ഒരു അനിശ്ചിതാവസ്ഥയിലായിരുന്നു തീര്‍ത്തും മനസ്സ് അസ്വസ്ഥമായിരുന്നു. അതു സിനിമാജീവിതത്തേയും പ്രതികൂലമായി ബാധിച്ചു.അദ്ദേഹം സിനിമാലോകത്ത് നിന്നും അവധി എടുക്കാന്‍ ഉണ്ടായകാരണത്തെ ക്കുറിച്ച് വ്യക്തമാക്കുന്നു .സോഷ്യല്‍ മീഡിയ പുതിയകാലത്തിന്റെ മാധ്യമമാണ്. ഞാന്‍ ദിവസവും ഏറെ സമയം പേജില്‍ ചിലവഴിക്കാറുണ്ട്. കാറില്‍ സഞ്ചരിക്കുമ്പോള്‍, വിമാനത്താവളത്തില്‍ കാത്തിരിക്കുമ്പോള്‍, ലൊക്കേഷനുകളിലെ ഇടവേളകളിലെല്ലാം. മറുപടി പ്രതീക്ഷിച്ചയക്കുന്ന പലകുറിപ്പുകള്‍ക്കും ഞാന്‍ മറുപടി നല്‍കാറുണ്ട് പ്രതാപ് തന്റെ സൈബര്‍ ഇടത്തിലെ ഇടപെടലുകളെക്കുറിച്ച് വ്യക്തമാക്കുന്നു .
ആദ്യമെല്ലാം പത്രക്കാരും മാഗസിനെഴുത്തുകാരും നല്‍കുന്ന ചിത്രമായിരുന്നു സിനിമാകാര്‍ക്ക് ജനങ്ങള്‍ക്കിടയിലുണ്ടായിരുന്നത്. ഇന്ന് ഇടനിലക്കാരന്റെ ആവശ്യം കുറവാണ്.എന്നെ അറിയണമെന്നാഗ്രഹിക്കുന്ന പ്രേക്ഷകരുമായി എനിക്ക് നേരില്‍ സംവദിക്കാം അതാണ് ഫേസ് ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയകള്‍ നല്‍കുന്ന സ്വാതന്ത്ര്യം . അഭിപ്രയാങ്ങള്‍ അറിയിക്കാന്‍ മറ്റൊരാളുടെ സഹായം തേടി നില്‍ക്കേണ്ടതുകൊണ്ട് തന്നെ ഫേസ് ബുക്ക് ഞാന്‍ ഇഷ്ടപെടുന്നു .ജയറാമിന്റെ പെരുമാറ്റത്തിലുണ്ടായ മാന്യതയില്ലായ്മയാണ് അയാള്‍ക്കെതിരെ ഫേസ് ബുക്കില്‍ എഴുതാന്‍ കാരണമായി തീര്‍ന്നത് , അയാളുടെ മകനെ കുറിച്ച് എനിക്ക് കാര്യമായി അറിയില്ലായിരുന്നു. എന്റെ പുതിയ ചിത്രത്തിലേക്ക് ടീമിലുള്ളവരാണ് കാളിദാസന്‍ എന്ന പേര് നിര്‍ദ്ദേശിച്ചത്. ഞാന്‍ നേരിട്ട് വിളിച്ചു ചോദിച്ചു. മകനോട് ചര്‍ച്ചചെയ്ത വിളിക്കാമെന്ന് പറഞ്ഞ് ജയറാം ഫോണ്‍ വച്ചു. പിന്നീട് തിരിച്ചുവിളിക്കാനുള്ള മാന്യത കാണിച്ചില്ല, ദിവസങ്ങള്‍ക്കുശേഷം വിളിച്ചന്വേഷിച്ചപ്പോള്‍ മകന് 2016 ഒക്ടോബര്‍ വരെ ഡേറ്റില്ലെന്നും, പഴയ സംവിധായകരുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ലെന്നുമെല്ലാം വലിച്ചുനീട്ടി സംസാരിക്കുകയായിരുന്നു ജയറാമുമായി സംസാരിക്കുമ്പോള്‍ ഞാന്‍ കമ്പ്യൂട്ടറിനു മുന്നിലിരുന്നായിരുന്നു. അയാളുടെ മാന്യമല്ലാത്ത പെരുമാറ്റം ലോകത്തെ അറിയക്കണമെന്നു തോന്നി അപ്പോള്‍ തന്നെ പ്രതികരിച്ചു അത്രമാത്രം .ഓണ്‍ലൈന്‍ മാധ്യമങ്ങളും പത്രങ്ങളുമെല്ലാം അവ കാര്യമായി തന്നെ പ്രചരിപ്പിച്ചു. എഴുത്ത് വേണ്ടായിരുന്നു എന്നു പറഞ്ഞവരേക്കാള്‍ കൂടുതല്‍ കുറിപ്പിന് അഭിനന്ദനമറിയച്ചു വിളച്ചവരായിരുന്നു. എന്റെ ജ്യേഷ്ഠന്റെ സിനിമയിലുടെ വെള്ളിത്തിരയിലേക്ക് കയറിയ അയാള്‍ ജ്യേഷ്ഠന്റെ മരണത്തില്‍ പോലും പിന്നീടൊരു അനുശോചനമറിയിച്ചെത്തിയില്ല. ദേഷ്യമെല്ലാം കൂടികനത്തപ്പോള്‍ ഭാഷരൂക്ഷമായി.
മകന് എന്റെ സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അതു പറയാമായിരുന്നു. വലുതുചെറുതുമായ എത്രയോ പേര്‍ എന്റെ കഥകേട്ട് പിന്‍മാറിയിട്ടുണ്ട്. അതല്ല പ്രശ്‌നം, മറുപടിപറയാതെ വലിച്ചുനീട്ടി ആളെ അപമാനിക്കുന്നരീതി ശരിയല്ല അത് അനുവദിക്കാനാകില്ല. ജയറാമിനെതിരെ എഴുതിയതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ഒരു ആരാധകന്‍ പോലും ഇതുവരെ എന്നെ വിളിച്ചിട്ടില്ല. വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന അപ്പവും വീഞ്ഞും എന്ന ചിത്രമാണ് മലയാളത്തില്‍ പ്രതാപ് പോത്തന്റെ റിലീസിന് തയാറെടുക്കുന്ന സിനിമ .നീണ്ട ഇടവേളക്ക് ശേഷം മലയാളത്തില്‍ അഞ്ജലി മേനോന്റെ തിരക്കഥയില്‍ ഒരു സിനിമ ഒരു സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് താരം ഇപ്പോള്‍ .