‘ഒരു മെക്‌സിക്കന്‍ അപാരത’യുടെ കട്ടക്കലിപ്പ് ട്രെയിലര്‍ എത്തി; കിടിലന്‍ വീഡിയോ കാണാം

കോളജ് കാംപസുകളെ ഇളക്കിമറിക്കാന്‍ ഒരു മെക്‌സിക്കന്‍ അപാരത വരുന്നു. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.ടൊവീനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരന്‍ തുടങ്ങി വന്‍താരനിര തന്നെ അണിനിരക്കുന്നു. ഗായത്രി സുരേഷ് ആണ് നായിക. ടോം ഇമ്മട്ടിയാണ് സംവിധാനം.കോളജ് പ്രണയവും രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നേതാവായി പോളി എന്ന നായക കഥാപാത്രത്തെയാണ് ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. ഈ വര്‍ഷം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ജവാന്‍ ഓഫ് വെള്ളിമല, ഹോംലി മീല്‍സ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ അനൂപ് കണ്ണനാണ് ‘ഒരു മെക്‌സിക്കന്‍ അപാരത’യുടെ നിര്‍മാണം. അനൂപ് കണ്ണന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധന്‍. റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് മണികണ്ഠന്‍ അയ്യപ്പന്‍ സംഗീതം പകരുന്നു.

© 2024 Live Kerala News. All Rights Reserved.