കല്‍ക്കരി കുംഭകോണം: മധുകോടെയടക്കം 8 പേര്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി

 

ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണക്കേസില്‍ മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി മധു കോടെ, മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി ഗുപ്ത, മുന്‍ ജാര്‍ഖണ്ഡ് ചീഫ് സെക്രട്ടറി അശോക് കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കെതിരെ കേസെടുക്കാന്‍ സ്‌പെഷ്യല്‍ കോടതിയുടെ നിര്‍ദ്ദേശം.

ഐ.പി.സി 120ബി, 420 എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കാനാണ് സ്‌പെഷ്യല്‍ കോടതി ജഡ്ജി ബിപിന്‍ ബിഹാരി സിങ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജൂലായ് 31നകം കേസെടുക്കാനും അന്നേ ദിവസം എല്ലാ പ്രതികളും കോടതിയില്‍ ഹാജരാകണമെന്നും കോടതി ഉത്തരിവിട്ടു.

ജാര്‍ഖണ്ഡിലെ രാജ്ഹാര കല്‍ക്കരിപാടം കൊല്‍ക്കത്ത കമ്പനിയായ വിസൂലിന് കൊടുത്തതുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയര്‍ന്നത്.

© 2024 Live Kerala News. All Rights Reserved.