മാവോയിസ്റ്റ് ബന്ധം: കോഴിക്കോട് ഒരാളെ പിടികൂടി

 

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇന്നലെ പയ്യോളിയില്‍ വച്ച് ഇബ്രാഹിം എന്ന ബാബുവിനെ പോലിസ് പിടികൂടി.വടകര ഡി വൈ എസ് പി എന്‍ പ്രതിപ് കുമാറും സംഘവുമാണ് ഇയാളെ പിടികൂടിയാത്.കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഇയാള്‍ ബാബു എന്ന പേരില്‍ തിക്കോടിയിലെ ഒരു പച്ചക്കറി കടയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇന്ന് ഉച്ചയോടെ കോഴിക്കോട് ഫസ്റ്റ് ക്ലാസ്സ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

പിടിയിലായ ഇബ്രാഹിം വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ്. നേരത്തെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പിടിയിലായ തിക്കോടി സ്വദേശി രജീഷിന്റെ സഹായത്തോടെ ഇബ്രാഹിമിന് പച്ചക്കറി കടയില്‍ ജോലി തരപ്പെടുത്തി കൊടുത്തത് എന്നാണ് വിവരം.പിടിയിലായ രൂപേഷിന്റെ സുഹൃത്ത് അനൂപ് മാത്യു മാസങ്ങളോളം ഇബ്രാഹിമിന്റെ കൂടെ തിക്കോടിയില്‍ താമസിച്ചിരുന്നതായും പറയുന്നു.

© 2024 Live Kerala News. All Rights Reserved.