പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ബിജെപി. സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലു ള്‍പ്പടെ മുഴുവന്‍ വാര്‍ഡുകളിലും മത്സരിക്കും. ..

വെബ്‌ഡെസ്‌ക്ക്;

കണ്ണൂര്‍: ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ ചരിത്രം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ ഉള്‍പ്പടെ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്ന് ബിജെപി ജില്ലാ അദ്ധ്യ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരമാണ് മുഴുവന്‍ സീറ്റുകളിലും മത്സരിക്കുന്നത്.

തെരെഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം ബഹുദൂരമാണ് മുന്നോട്ട് പുരോഗമിക്കുന്നത്. തെരെഞ്ഞെടുപ്പിനെക്കുറിച്ചുള്ള ആലോചനകള്‍ക്കായ് കഴിഞ്ഞ ദിവസം സംഘപരിവാര്‍ സംഘടനകളുടെ ജില്ലാ തല യോഗം ചേര്‍ന്നു. തെരെഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട അടവ് നയങ്ങളെക്കുറിച്ചും, പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനുമുള്ള ഒരുക്കങ്ഹള്‍ പൂര്‍ത്തിയായി. പ്രദേശികാടിസ്ഥനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിക്കാന്‍ യോഗത്തില്‍ ഏകദേശ ധാരണയായി. മുഴുവന്‍ നിയോജകമണ്ഡലം ശില്‍പ്പശാലകളും ഇതിനകം പൂര്‍ത്തിയാക്കി പുതിയ കമ്മിറ്റികളെ തെരെഞ്ഞെടുത്തു. ഈ മാസം 31 ന് മുന്‍പായി വാര്‍ഡ് തല സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി, തെരെഞ്ഞെടുപ്പ് മാനേജ്‌മെന്റ് സമിതികള്‍ രൂപീകരിക്കും. ഓഗസ്ത് 15 നുള്ളില്‍ മുഴുവന്‍ സ്ഥാനാര്‍ത്ഥികളേയും നിശ്ചയിക്കും. ജനകീയരായ വ്യക്തികള്‍ക്കാണ് മുന്‍ഗണന നല്‍കുക. രാഷ്ട്രീയത്തിന് അതിതമായി പൊതു സമ്മതരായ സ്ഥാനാര്‍ത്ഥികളേയും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ജില്ലയില്‍ നിലവില്‍ 14 വാര്‍ഡ് മെമ്പര്‍മാരാണ് ബിജെപിയ്ക്കുള്ളത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നേതാക്കള്‍ ഉള്‍പ്പടെ 2500 ലധികം ആളുകളാണ് സിപിഎം വിട്ട് ബിജെപിയിലെത്തിത്. ആ സാഹചര്യത്തെ പരമാവധി ഉപയോഗിക്കാനുള്ള സാധ്യതകളാണ് ജില്ലാ നേതൃത്വം ആലോചിക്കുന്നത്. വരുന്ന തെരെഞ്ഞെടുപ്പില്‍ കണ്ണൂരില്‍ സിപിഎമ്മിന് പരാമവധി പ്രഹരമേല്‍പ്പിക്കുന്നതിനോടൊപ്പം കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി ജില്ല അദ്ധ്യക്ഷന്‍ കെ രഞ്ജിത്ത് ലൈവ് കേരള ന്യൂസിനോട് പറഞ്ഞു.

ആകെ സീറ്റുകള്‍
26 ജില്ലാ പഞ്ചായത്ത് ഡിവിഷന്‍
1 കോര്‍പ്പറേഷന്‍ (55 ഡിവിഷന്‍)
9 മുനിസിപ്പാലിറ്റി (വാര്‍ഡ് 287)
ബ്ലോക്ക പഞ്ചായത്ത്(പുതിയ കണക്ക് ലഭ്യമല്ല)
77 പഞ്ചായത്ത് (1525 വാര്‍ഡുകള്‍)

© 2024 Live Kerala News. All Rights Reserved.