‘ബഷീറിന്റെ പ്രേമലേഖനം’ ആദ്യ ഗാനം പുറത്തിറങ്ങി; വീഡിയോ കാണാം

‘ബഷീറിന്റെ പ്രേമലേഖനം’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘പ്രണയമാണിത്’ എന്ന സൂഫി പ്രണയഗാനം മികച്ച ദൃശ്യവിരുന്നൊരുക്കിയിട്ടിടുണ്ട്. അനീഷ് അന്‍വര്‍ ചിത്രം സംവിധാനം ചെയ്യുന്നത്.
സച്ചിന്‍ രാജ്, വിഷ്ണു മോഹന്‍ സിതാര ജോയേഷ് ചക്രബര്‍ത്തി ആര്‍.വേണുഗോപാല്‍ എന്നിവരാണ് ഗാനം ഒരുക്കിയത്. ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെ അഭിനയരംഗത്തെത്തിയ ഫര്‍ഹാന്‍ ഫാസിലും ഫഹദ് ചിത്രമായ മറിയം മുക്കിലൂടെ മുന്‍നിരയിലെത്തിയ എത്തിയ സന അല്‍ത്താഫുമാണ് ചിത്രത്തിലെ നായികമാര്‍.
എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ അണിഞ്ഞൊരുങ്ങുന്ന ചിത്രത്തില്‍ എണ്‍പതുകളിലെ ലുക്കിലാണ് ഇരുവരും എത്തുന്നത്. മധു ഷീല പ്രണയ ജോഡികളിലൂടെയാണ് 1980കളില്‍ നടക്കുന്ന പ്രണയകഥ പറയുന്നത്.മണി കണ്ഠന്‍, രണ്‍ജി പണിക്കര്‍, നെടുമുടി വേണു, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

.