ഒബാമ കെയര്‍ പദ്ധതി നിര്‍ത്തലാക്കുന്നു; പദ്ധതി നിര്‍ത്തലാക്കുന്നതിനെ അനുകൂലിച്ച് ജനപ്രതിനിധിസഭയും

വാഷിങ്ടണ്‍: യുഎസിലെ ജനങ്ങളുടെ ആരോഗ്യക്ഷേമം മുന്‍ നിര്‍ത്തി ബറാക് ഒബാമ നടപ്പിലാക്കിയ ഒബാമ കെയര്‍ പദ്ധതി നിര്‍ത്തലാക്കുന്നു.ഇത് സംബന്ധിച്ച പ്രമേയം 198നെതിരെ 227 വോട്ടുകളോടെയാണ് അമേരിക്കന്‍ ജനപ്രതിനിധിസഭയില്‍ പാസായത്. നേരത്തെ, നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഈ തീരുമാനത്തെ അമേരിക്കന്‍ സെനറ്റും അംഗീകരിച്ചിരുന്നു. 41നെതിരെ 58 വോട്ടുകള്‍ക്കായിരുന്നു സെനറ്റ് ഒബാമകെയര്‍ നിര്‍ത്തലാക്കുന്നതിനെ അനുകൂലിച്ചത്. രാജ്യത്തെ രണ്ടു കോടിയിലധികം വരുന്ന പൗരന്മാര്‍ക്കാണ് ഒബാമ കെയര്‍ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിരുന്നത്. പ്രസിഡന്റായി തെരഞ്ഞെടുത്ത ശേഷം ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പദ്ധതി തുടരുമെന്നും കാലികമായ മാറ്റങ്ങള്‍ മാത്രമേ വരുത്തുകയുള്ളൂവെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പദ്ധതി വേണ്ടെന്ന് വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം തീരുമാനത്തിനെതിരെ ഡെമോക്രാറ്റിക്അംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.പുതിയ പദ്ധതി നടപ്പിലാക്കുന്നതിനു എടുക്കുന്ന കാലതാമസമാണ് ട്രംപിന് മുന്നിലുള്ള വെല്ലുവിളി.

© 2024 Live Kerala News. All Rights Reserved.