പാക് മണ്ണില്‍ 12 ഭീകരവാദ കേന്ദ്രങ്ങള്‍;ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ 300 ഭീകരര്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം ഇന്ത്യയെ ലക്ഷ്യമിട്ട് പാക് മണ്ണില്‍ 12 ഭീകരവാദ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമമായ ഡി.എന്‍.എയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്.റോക്കറ്റ് മിസൈല്‍ ആക്രമണങ്ങള്‍ക്കായി ഒരുക്കിയ വിക്ഷേപണ തറകള്‍ ഉള്‍പ്പെടുന്ന ക്യാമ്പുകളാണിവയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തയ്യാറായ 300 ഭീകരര്‍ ഈ കേന്ദ്രങ്ങളിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നുഴഞ്ഞുകയറ്റം സാധ്യമാകുന്ന ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളും സംഘം നിരീക്ഷിക്കുന്നുണ്ട്.ലോജാബ് വാലി, രാജ്വര്‍ വനം, ബന്ദിപോര, കാസികുന്ദ്, റാഫിയാബാദ്, നൗഗാം എന്നിവിടങ്ങളില്‍ വെച്ചാണ് ഭീകരരും അവരെ നയിക്കുന്നവരും തമ്മിലുള്ള കൂടിക്കാഴ്ചയും പണവും ആയുധങ്ങളും കൈമാറപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷവും നിയന്ത്രണരേഖയിലെ ഭീകരവാദികള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്താന്‍ ഇന്ത്യന്‍ സൈന്യത്തിനായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

© 2024 Live Kerala News. All Rights Reserved.