‘എന്റെ ജീവിതവും സ്വപ്നങ്ങളും നഷ്ടമായി’ ; ‘ഐ ക്വിറ്റ്’;ജിഷ്ണു പ്രണോയിയുടേതെന്ന് സംശയിക്കുന്ന ആത്മഹത്യാകുറിപ്പ് കണ്ടെത്തി

തിരുവില്വാമല: പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളെജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടേതെന്ന് സംശയിക്കുന്ന ആത്മഹത്യ കുറിപ്പ് അന്വേഷണസംഘം കണ്ടെത്തി.ക്രൈംബ്രാഞ്ച് സംഘം കോളേജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ കുളിമുറിയുടെ ഓവുചാലില്‍നിന്നാണ് കത്ത് ലഭിച്ചത്. ‘എന്റെ ജീവിതവും സ്വപ്നങ്ങളും നഷ്ടമായി’ എന്നും ‘ഐ ക്വിറ്റ്’ എന്ന് ഇംഗ്‌ളീഷിലും എഴുതിയ കുറിപ്പ് കുളിമുറിയുടെ പിറകിലെ ഓവുചാലില്‍നിന്നാണ് കിട്ടിയത്. ഇത് ജിഷ്ണുവിന്‍േറതാണോയെന്ന് സ്ഥിരീകരിക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തും. അതേസമയം, ജിഷ്ണുവിനൊപ്പം ഹോസ്റ്റലില്‍ താമസിച്ചിരുന്നവരോട് അന്വേഷണസംഘം ഇതേക്കുറിച്ച് അന്വേഷിച്ചിട്ടില്ല.ബുധനാഴ്ച ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി ബിജു കെ. സ്റ്റീഫന്റെ നേതൃത്വത്തിലുള്ള സംഘം ഹോസ്റ്റലില്‍ നടത്തിയ തെളിവെടുപ്പിലാണ് കുറിപ്പ് കണ്ടത്തെിയത്. ഡിവൈ.എസ്.പിക്കൊപ്പം ആറ് എസ്.ഐമാര്‍ ഉള്‍പ്പെടെ 18 ഉദ്യോഗസ്ഥരാണ് ഇന്നലെ കോളജിലും ഹോസ്റ്റലിലും എത്തിയത്. പരീക്ഷാഹാളും സംഘം സന്ദര്‍ശിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനിടക്കാണ്, വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ ബിജു കെ. സ്റ്റീഫനെ ചുമതലയില്‍നിന്ന് നീക്കി.ജിഷ്ണുവിന്റെ മരണം അന്വേഷിക്കാന്‍ ആദ്യം നിയോഗിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനെ് മാറ്റിയത്. ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ വേണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. ഇരിങ്ങാലക്കുടെ എസിപി കിരണ്‍ നാരായണനാണ് പുതിയ ചുമതല. വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദനക്കേസില്‍ ബിജുവിനെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.