ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരം പ്രഖ്യാപിച്ചു; പുരസ്‌കാര മികവില്‍ ലാ ലാ ലാന്‍ഡ്; നടന്‍ റയാന്‍ ഗോസ്‌ലിങ്; നടി എമ്മാ സ്‌റ്റോണ്‍

ബെവെര്‍ലി ഹില്‍സ്: എഴുപത്തിനാലാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനൊപ്പം മികച്ച സംവിധായകന്‍ മികച്ച നടന്‍, നടി, ഭാവിതാരം, മികച്ച സംഗീതം, മികച്ച ഗാനം എന്നിങ്ങനെ ഏഴ് പുരസ്‌ക്കാരങ്ങളാണ് ലാലാ ലാന്റ് വാരിക്കൂട്ടിയത്. ലാ ലാ ലാന്റിലെ ജാസ് പിയാനിസ്റ്റിനെ അവതരിപ്പിച്ചതിന് റയാന്‍ ഗോസ്‌ലിങ് മികച്ച നടനുള്ള പുരസ്‌ക്കാരം നേടിയത്. ഈ സിനിമയിലെ പ്രകടനത്തിന് എമ്മാ സ്‌റ്റോണ്‍ മികച്ച നടിയായും പുരസ്‌ക്കാരം നേടി.ഏഴു നോമിനേഷനുകളാണ് ചിത്രത്തിനുണ്ടായിരുന്നത്.ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയും ദേവ് പട്ടേലും അവതാരകരായെത്തി.
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍:
മികച്ച ചിത്രം: ലാ ലാ ലാന്‍ഡ്
മികച്ച നടന്‍(കോമഡി ആന്‍ഡ് മ്യൂസിക്കല്‍) : റയാന്‍ ഗോസ്‌ലിങ് (ലാ ലാ ലാന്‍ഡ്)
മികച്ച നടി(കോമഡി ആന്‍ഡ് മ്യൂസിക്കല്‍) : എമ്മ സ്‌റ്റോണ്‍ (ലാ ലാ ലാന്‍ഡ്)
മികച്ച തിരക്കഥ, സംവിധാനം: ഡാമിയന്‍ ചാസെലെ (ലാ ലാ ലാന്‍ഡ്)
സഹനടന്‍ : ആരോണ്‍ ടെയ്‌ലര്‍ ജോണ്‍സണ്‍ (നൊക്ടേണല്‍ ആനിമല്‍സ്)
സഹനടി: വയോല ഡേവിഡ് (ഫെന്‍സസ്)
പശ്ചാത്തല സംഗീതം: ജസ്റ്റിന്‍ ഹര്‍വിറ്റ്‌സ് (ലാ ലാ ലാന്‍ഡ്)
മികച്ച ഗാനം:സിറ്റി ഓഫ് സ്റ്റാര്‍സ് (ലാ ലാ ലാന്‍ഡ്)
ഹാസ്യതാരം: ക്രിസ്റ്റന്‍ വിങ്
വിദേശഭാഷാ ചിത്രം: എല്‍
അനിമേഷന്‍ ചിത്രം:സൂട്ടോപിയ

© 2024 Live Kerala News. All Rights Reserved.