ഡല്‍ഹിയില്‍ യുവാവ് അച്ഛനെ കുത്തിക്കൊന്നു, അമ്മയെ ആക്രമിച്ചു; വീടിന് തീയിട്ടു

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയില്‍ അച്ഛനെ കുത്തിക്കൊന്ന മകന്‍ അമ്മയെ ആക്രമിക്കുകയും വീടിന് തീയിടുകയും ചെയ്തു. സംഭവത്തില്‍ പൊലീസുകാരടക്കം 13 പേര്‍ക്ക് പരിക്കേറ്റു.മധു വിഹാറിലെ അജന്ത ഹൗസിങ് സൊസൈറ്റിയിലാണ് സംഭവം. മുന്‍ മര്‍ച്ചന്റ് നേവി നാവികനായ രാഹുല്‍ മത റിട്ടയര്‍ഡ് ഉദ്യോഗസ്ഥനായ പിതാവ് ആര്‍.പി മാതയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച മാതവ് രേണു മാതയെയും ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചു. അപ്പാര്‍ട്ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്നും ബഹളം കേട്ട് ഓടികൂടിയ അയല്‍വാസികളെയും സെക്യൂരിറ്റി ജീവനക്കാരെയും ഇയാള്‍ വിരട്ടി ഓടിച്ചു.വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നതോടെ, രാഹുല്‍ അടുക്കളയില്‍ കയറി ഗ്യാസ് സിലിണ്ടറിന് തീകൊളുത്തുകയായിരുന്നു. വാതില്‍തുറക്കാന്‍ ശ്രമിക്കുകയായിരുന്ന പൊലീസുകാര്‍ക്കും രാഹുലിനും പ്രദേശവാസികള്‍ക്കും സ്‌ഫോടനത്തില്‍ പരിക്കേറ്റു.

© 2024 Live Kerala News. All Rights Reserved.