ജമ്മു കശ്മീരിലെ സൈനിക എഞ്ചിനിയറിങ് ക്യാമ്പിനുനേരെ ഭീകരാക്രമണം; മൂന്നു പേര്‍ കൊല്ലപ്പെട്ടു;ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അഖ്‌നൂരില്‍ സൈനിക ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. അഖനൂരിലെ സൈനിക എഞ്ചിനിയറിങ് ഫോഴ്‌സിന്റെ ക്യാമ്പിന് നേരെ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ആക്രമണമുണ്ടായത്.മൂന്നംഗ ഭീകരസംഘമാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.പുലര്‍ച്ചെ മൂന്നുമണിയോടെ ക്യാമ്പില്‍ അതിക്രമിച്ച് കടന്ന ഭീകരര്‍ ഗ്രനേഡുകള്‍ പൊട്ടിക്കുകയും, വെടിയുതിര്‍ക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം ഭീകരര്‍ കടന്നുകളഞ്ഞതായാണ് റിപ്പോര്‍ട്ട്. പ്രദേശം സൈന്യം വളഞ്ഞു. ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജനറല്‍ റിസര്‍വ് എഞ്ചിനിയറിങ് ഫോഴ്‌സിനാണ് അതിര്‍ത്തിയിലെ റോഡുകളുടെ നിര്‍മ്മാണവും അറ്റകുറ്റപണികളുടെ ചുമതലയുമുള്ളത്.

© 2024 Live Kerala News. All Rights Reserved.