ജിഷ്ണുവിന് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വച്ച് മര്‍ദ്ദനമേറ്റു; മുഖത്തും ശരീരത്തും രക്തം കല്ലിച്ച പാടുകള്‍; താക്കീത് ചെയ്ത് വിടുകയായിരുന്നെന്ന കോളേജ് അധികൃതരുടെ വാദങ്ങള്‍ പൊളിയുന്നു

തൃശൂര്‍:  പാമ്പാടി നെഹ്രു എഞ്ചിനീയറിങ് കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിക്കു വൈസ്പ്രിന്‍സിപ്പലിന്റെ മുറിയില്‍ വച്ച് മര്‍ദ്ദനമേറ്റുവെന്നും അതിന്റെ പാടുകള്‍ ശരീരത്തില്‍ കാണാനുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ജിഷ്ണുവിന്റെ മുഖത്തും പുറത്തും ഉള്ളംകാലിലും മര്‍ദ്ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങള്‍ നാരദ ന്യൂസ് പുറത്തുവിട്ടു.മൂക്കിന്റെ വലതുഭാഗത്തായി മുറിവില്‍ രക്തം കനച്ചുകിടക്കുന്നുണ്ട്. ഉള്ളംകാലിലും പുറത്തും മര്‍ദ്ദനമേറ്റതിന്റെ ചതവുകളുണ്ട്. പുറത്തെ മുറിവില്‍ രക്തം വാര്‍ന്നതിന്റെ അടയാളങ്ങള്‍ കാണാനുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെറും ഉപദേശം മാത്രമാണു നടന്നതെങ്കില്‍ ജിഷ്ണുവിന്റെ ശരീരത്തിലെ മുറിവുകള്‍ എങ്ങനെയുണ്ടായി എന്നു പറയാന്‍ കോളേജ് അധികൃതര്‍ ബാധ്യസ്ഥരാണെന്നു ബന്ധുക്കള്‍ ചോദിക്കുന്നു. കോപ്പിയടിച്ച ജിഷ്ണുവിനെ തങ്ങള്‍ താക്കീത് ചെയ്ത് വിടുകയായിരുന്നെന്ന അധികൃതരുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്.കോഴിക്കോട് വളയം കിണറുള്ളപറമ്പത്ത് വീട്ടില്‍ അശോകന്റെ മകന്‍ ജിഷ്ണു പ്രണോയി (18)യെ വെളളിയാഴ്ച വൈകിട്ട് കോളേജ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്.

© 2024 Live Kerala News. All Rights Reserved.