അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മരിച്ചത് വീരമ്മ-ശെല്‍വന്‍ ദമ്പതികളുടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ്

പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി ഷോളയൂര്‍ കടമ്പാറ ഊരില്‍ നവജാത ശിശു മരിച്ചു.വീരമ്മ – ശെല്‍വന്‍ ദമ്പതികളുടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. അഞ്ചു മാസം പ്രായമുള്ള ബാലു എന്ന ആണ്‍ കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. വീരമ്മ-ശെല്‍വന്‍ ദമ്പതികളുടെ മൂന്നു കുഞ്ഞുങ്ങളും മുമ്പ് മരണപ്പെടുകയായിരുന്നു. ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭാവസ്ഥയില്‍ തന്നെ നഷ്ടപ്പെട്ടിരുന്നു. രണ്ടു കുഞ്ഞുങ്ങള്‍ക്കും മരണ കാരണം വിളര്‍ച്ചയാണെന്ന് കണ്ടെത്തിയിരുന്നു. ജനിക്കുമ്പോള്‍ ബാലു എന്ന കുഞ്ഞിന് രണ്ടര കിലോ തൂക്കം ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലായ് 25 ന് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വെച്ചാണ് കുഞ്ഞ് ജനിച്ചത്.മൂലപ്പാല്‍ മൂര്‍ധാവില്‍ കയറിയാണ് മരണമെന്ന് സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. വീരമ്മയുടെയും ശെല്‍വന്റെയും നാലാമത്തെ കുഞ്ഞാണ് മരിച്ചത്.

© 2024 Live Kerala News. All Rights Reserved.