ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അഭിനയം നിര്‍ത്തണം; 600 കോടി രൂപ മുതല്‍മുടക്കില്‍ എംടിയുടെ ‘രണ്ടാമൂഴം’ അടുത്തവര്‍ഷം; മോഹന്‍ലാല്‍ പറയുന്നു

കൊച്ചി: ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അഭിനയം നിര്‍ത്തണമെന്ന ആഗ്രഹം മനസിലുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍. മനോരമ ന്യൂസിന്റെ ന്യൂസ്‌മേക്കര്‍ സംവാദത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എംടി വാസുദേവന്‍നായരുടെ രണ്ടാമൂഴത്തിന്റെ തിരക്കഥ തനിക്ക് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. 600 കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന രണ്ടാമൂഴം അടുത്തവര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്നും ഞാനാണതില്‍ ഭീമനെ അവതരിപ്പിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ എനിക്ക് ബ്ലോഗെഴുതാനാകില്ലല്ലോ എന്നാണ് വിയോജിപ്പുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ മറുപടി കൊടുത്തത്. ബ്ലോഗിനെക്കുറിച്ച് പ്രതികരിക്കുന്നതില്‍ എനിക്ക് ഒരു കുഴപ്പവുമില്ല. ആറ് വര്‍ഷമായി ഞാന്‍ ബ്ലോഗ് എഴുതുന്നു. എത്രയോ പേര്‍ ചീത്ത പറഞ്ഞിട്ടുണ്ട്, എത്രയോ പേര്‍ അനുകൂലിച്ചിട്ടുണ്ട്. എനിക്ക് എന്നെ ചീത്ത പറഞ്ഞവരെ ഓര്‍ത്ത് സങ്കടവുമില്ല.നല്ലത് പറഞ്ഞവരെക്കുറിച്ചോര്‍ത്ത് സന്തോഷവുമില്ല. മോഹന്‍ലാല്‍ പറയുന്നു. ഇന്നുരാത്രി ഒമ്പതിനാണ് മോഹന്‍ലാലുമായി പ്രമോദ് രാമന്‍ നടത്തുന്ന സംവാദം സംപ്രേഷണം ചെയ്യുന്നത്.

© 2024 Live Kerala News. All Rights Reserved.