നവജാതശിശുവിനെ ഒരു ലക്ഷംരൂപയ്ക്ക് വിറ്റു; ദാരിദ്ര്യമെന്ന് മാതാപിതാക്കള്‍

മംഗലൂരു: ദാരിദ്ര്യം കാരണം മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ വിറ്റു.കര്‍ണാടകത്തിലെ കുന്ദാപുരയ്ക്കടുത്ത് ഡോമ്പിയിലുള്ള ശേഖര്‍ പൂജാരി, നാഗമ്മ ദമ്പതികളാണ് ഒരു ലക്ഷം രൂപയ്ക്ക് കുട്ടിയെ വിറ്റത്.കഴിഞ്ഞ ഡിസംബര്‍ 23 നാണ് നാഗമ്മ പെണ്‍കുട്ടിയെ പ്രസവിച്ചത്. തുടര്‍ന്ന് 26ന് കുട്ടിയെ മൊഗേരയിലുള്ള ശ്രീധര്‍ പൂജാരിക്ക് ഇരുവരും കുഞ്ഞിനെ വില്‍ക്കുകയായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥനായ ശ്രീധര്‍ പൂജാരിക്ക് കുട്ടികളില്ല.നാട്ടുകാരാണ് കുട്ടിയെ കാണാനില്ലെന്ന് ശിശുക്ഷേമ സമിതിക്ക് പരാതി നല്‍കുകയായിരുന്നു. ഭര്‍ത്താവ് ശേഖര്‍ പൂജാരി ഒരു ഹോട്ടല്‍ ജീവനക്കാരനാണ്. ദമ്പതികള്‍ക്ക് മറ്റ് അഞ്ചമക്കള്‍ കൂടിയുണ്ട്. മറ്റൊരു കുട്ടിയെക്കൂടി വളര്‍ത്തുന്നതിനുള്ള സാമ്പത്തീക ശേഷിയില്ലെന്നാണ് വില്‍ക്കുന്നതിന് കാരണമെന്നും മാതാപിതാക്കള്‍ പറഞ്ഞു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ് കുഞ്ഞ് ഇപ്പോള്‍.

© 2024 Live Kerala News. All Rights Reserved.