അനുപമയുടെ തെലുങ്ക് ചിത്രം ‘ശതമാനം ഭവതി’യുടെ ട്രെയിലര്‍ എത്തി; വീഡിയോ കാണാം

പ്രേമം എന്ന മലയാള സിനിമയിലൂടെ ശ്രദ്ധ നേടിയ അനുപമ പരമേശ്വരന്‍ നായികയാകുന്ന തെലുങ്ക് ചിത്രം ‘ശതമാനം ഭവതി’യുടെ ട്രെയിലര്‍ എത്തി. ജനുവരി 14നാണ് റിലീസ്.ചിത്രത്തില്‍ ശര്‍വാനന്ദ് ആണ് അനുപമയുടെ നായകനാകുന്നത്. സതീഷ് വേഗസനാ സംവിധാനം ചെയുന്ന ചിത്രത്തിന്റെ നിര്‍മാണം ദില്‍ രാജു.പ്രണയത്തിന് പ്രധാന്യമുള്ള ഒരു കുടുംബ ചിത്രമാണ് ശതമാനം ഭവതി. മിക്കി ജെ മേയര്‍ ഒരുക്കിയ സിനിമയിലെ പാട്ടുകളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്. പ്രകാശ് രാജ്, ജയസുധ എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളാകുന്നത്. പ്രേമത്തിന് ശേഷം വളരെ പെട്ടന്ന് തന്നെ തെലുങ്കിലേക്ക് ചുവട് മാറ്റുകയായിരുന്നു അനുപമ.

© 2024 Live Kerala News. All Rights Reserved.