ബ്രസീല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; 60 പേര്‍ കൊല്ലപ്പെട്ടു;മരണസംഖ്യ ഉയരാന്‍ സാധ്യത

ബ്രസീലിയ: ബ്രസീല്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 60 പേര്‍ കൊല്ലപ്പെട്ടു.ഞായറാഴ്ച ആരംഭിച്ച സംഘര്‍ഷം തിങ്കളാഴ്ചയാണ് നിയന്ത്രണത്തിലാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചത്. മനൗസില്‍ സ്ഥിതി ചെയ്യുന്ന ജയിലില്‍ മയക്കുമരുന്ന് സംഘങ്ങളാണ് ഏറ്റമുട്ടിയത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കത്തിച്ച നിലയിലും തലയറുത്ത നിലയിലുമാണ് കാണപ്പെട്ടത്. ജയിലിലെ മയക്കുമരുന്ന് മാഫിയകള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും 12 സുരക്ഷാ ഗാര്‍ഡുകളെ ബന്ധിയാക്കിയശേഷം അനേകം തടവുകാര്‍ രക്ഷപ്പെട്ടതായും ജയില്‍ അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.ബ്രസീലിലെ ജയിലുകളില്‍ മിക്കവയിലും തടവുകാരുടെയെണ്ണം വളരെ കൂടുതലാണ്. സവോപോളോയിലെ ജയിലില്‍ 1992 ലുണ്ടായ കലാപത്തില്‍ 111 തടവുകാര്‍ കൊല്ലപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.