ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു; ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

കശ്മീര്‍: ജമ്മു കശ്മീര്‍ ബാരമുല്ല ജില്ലയിലെ ഹരിതാര്‍ ടാര്‍സോയില്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരവാധി കൊല്ലപ്പെട്ടു. പൊലീസും സൈന്യവും നടത്തിയ സംയുക്ത തെരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്.. ബാരാമുള്ള ജില്ലയിലെ ഹരിട്ടര്‍ ടാര്‍സൂ പ്രദേശത്ത് നിന്നുമാണ് ഭീകരനെ വധിച്ചത്. കൂടുതല്‍ ഭീകരവാദികള്‍ക്കായി സൈന്യം സ്ഥലത്ത് തെരച്ചില്‍ നടത്തുകയാണ്. കൊല്ലപ്പെട്ട തീവ്രവാദിയില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റമുട്ടലിനെ തുടര്‍ന്ന് ഭീകരരുടെ കൂടുതല്‍ ക്യാമ്പിനെക്കുറിച്ച് സൈന്യത്തിന് വിവരം ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോളം നീണ്ടു നിന്നു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് കശ്മീരില്‍ വീണ്ടും ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തും അതിര്‍ത്തിയിലും ഭീകരക്യാമ്പുകള്‍ സജീവമാണെന്ന് വിവരങ്ങളെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടത്.സെപ്റ്റംബര്‍ 29ന് ശേഷം പാക് അധീന കശ്മീരിലെ ഭീകരവാദ ക്യാമ്പുകളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് ശേഷം 300ലേറെ തവണയാണ് പാകിസ്താന്‍ വെടിവെപ്പ് നടത്തിയത്. 14 സൈനികര്‍ ഉള്‍പ്പടെ 27 പേര്‍ക്കാണ് വെടിവെപ്പില്‍ ജീവന്‍ നഷ്ടമായത്.

© 2024 Live Kerala News. All Rights Reserved.