ജിയോയുടെ വെല്‍ക്കം ഓഫര്‍ കഴിഞ്ഞു; ഇനി മുതല്‍ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ സെപ്തംബറിലാരംഭിച്ച വെല്‍ക്കം ഓഫര്‍ അവസാനിച്ചു. ഇനി മുതല്‍ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ ആയിരിക്കും പ്രാബല്യത്തില്‍ ഉണ്ടായിരിക്കുക. ജിയോ വെല്‍ക്കം ഓഫര്‍ കാലാവധി ഡിസംബര്‍ 31ന് അവസാനിച്ച സാഹചര്യത്തിലാണ് ജിയോ പുതിയ ഓഫറിലേക്ക് വന്നത്.ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ, വോയിസ്, വിഡിയോ കോള്‍, മെസേജിങ് ഓഫറുകളായിരുന്നു വെല്‍ക്കം ഓഫറില്‍ ഉണ്ടായിരുന്നത്.ന്യൂ ഇയര്‍ ഓഫറിലും അണ്‍ലിമിറ്റഡ് ഡാറ്റ, വോയിസ്, വിഡിയോ കോള്‍ സേവനങ്ങളൊക്കെയുണ്ടെങ്കിലും ഇതുവരെ ലഭിച്ച ഇന്റര്‍നെറ്റ് സേവനത്തില്‍ കാര്യമായ മാറ്റം ഉണ്ടാകും.വെല്‍ക്കം ഓഫറില്‍ ദിവസവും 4 ജിബി വരെ ഡാറ്റ ഉപയോഗിക്കാമായിരുന്നെങ്കില്‍ ഇനി മുതല്‍ 1 GB മാത്രമെ ഉപയോഗിക്കാന്‍ കഴിയൂ. 1 GB പരിധി കഴിഞ്ഞാല്‍ വേഗത 128കെബി/പിഎസ് വേഗതയിലേക്ക് വീഴും. ന്യൂഇയര്‍ ഓഫര്‍ സേവനങ്ങള്‍ മാര്‍ച്ച് 31 വരെ ലഭിക്കും.ജിയോ സേവനങ്ങള്‍ ഇതുവരെ ഉപയോഗിച്ചുകൊണ്ടിരുന്നവര്‍ക്കും പുതുതായി കണക്ഷനെടുക്കുന്നവര്‍ക്കും ഹാപ്പി ന്യൂയര്‍ ഓഫര്‍ ലഭ്യമാവും.