കാസര്‍കോട് ബസും വാനും കൂട്ടിയിടിച്ചു;രണ്ടുപേര്‍ വെന്തുമരിച്ചു

കാസര്‍കോട്: മംഗലാപുരം ദേശീയപാതയില്‍ കുമ്പളയ്ക്ക് സമീപം ബസും വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു. വാന്‍ ഡ്രൈവര്‍ ചെര്‍ക്കള ബലടക്ക സ്വദേശി മസൂദ്, ക്ലീനര്‍ പരപ്പ പള്ളഞ്ചിമൂലയില്‍ സ്വദേശി ഉജ്ജ്വല്‍ നാഥ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 5.30 നാണ് സംഭവം.അപകടത്തില്‍ വാനിന് തീപിടിച്ചു. വാനിന്റെ ഡോര്‍ കുത്തിത്തുറന്നാണ് മസുദിനെ പുറത്തെടുത്തത്. അപകടത്തില്‍ വാന്‍ പൂര്‍ണമായും കത്തിനശിച്ചു.കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന വാന്‍ എതിരെവന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബസ് 100 മീറ്റര്‍ അകലെയുള്ള വീടിന്റെ വരാന്തയിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ പരിക്കേറ്റ ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. ബസില്‍ മുപ്പതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

© 2024 Live Kerala News. All Rights Reserved.