ബോംബ് പൊട്ടിയില്ല; നൈജീരിയയില്‍ വനിതാ ചാവേറിനെ ജനക്കൂട്ടം അടിച്ചുകൊന്നു

നൈജീരിയ: നൈജീരിയയിലെ മൈയ്ദുഗുരി കന്നുകാലി മാര്‍ക്കറ്റില്‍ ബോംബ് സ്‌ഫോടനം നടത്താനെത്തിയ വനിതാ ചാവേറിനെ ജനക്കൂട്ടം തല്ലിക്കൊന്നു.മൈദുഗുരിയിലെ കസുവ ജില്ലയിലെ കസുവേ ഷാനു മാര്‍ക്കറ്റില്‍ തിങ്കളാഴ്ചയാണ് സംഭവം.ചാവേര്‍ സ്‌ഫോടനം നടത്താനെത്തിയ രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ കസുവന്‍ ഷാനു മാര്‍ക്കറ്റിന്പുറത്ത് സ്വയം പൊട്ടിത്തെറിച്ച് മരിച്ചിരുന്നു.എന്നാല്‍ മറ്റൊരു പെണ്‍കുട്ടി സ്‌ഫോടനം നടത്താന്‍ ശ്രമിച്ചെങ്കിലും ബോംബ് പൊട്ടിയില്ല. തുടര്‍ന്നാണ് ജനക്കുട്ടം പെണ്‍കുട്ടിയെ അടിച്ച് കൊന്നത്.തിരക്കേറിയ മാര്‍ക്കറ്റില്‍ ബോംബ് സ്‌ഫോടനം നടത്തി പരമാധി ആളുകളെ കൊലപ്പെടുത്തുക എന്ന ലക്ഷയത്തോടെയായിരുന്നു ആക്രമണം.സംഭവസ്ഥലത്തെത്തിയ പൊലീസ് പെണ്‍കുട്ടിയുടെ ദേഹത്തുണ്ടായിരുന്നു ബോംബ് നിര്‍വീര്യമാക്കി. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. തീവ്രവാദ സംഘടനയായ ബൊകൊ ഹറാം ആണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ ഏഴു വര്‍ഷമായി സായുധ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലായിരുന്ന മെയ്ദുഗുരി അടുത്തിടെയാണ് സൈന്യം പിടിച്ചെടുത്തത്. ആഫ്രിക്കയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൊന്നായ നൈജീരിയയില്‍ ഏഴു വര്‍ഷത്തിനിടെ തീവ്രവാദികളുമായ ഏറ്റുമുട്ടലില്‍ 20 ലക്ഷത്തോളം ആളുകള്‍ പലായനം ചെയ്തിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.