ബ്രിട്ടീഷ് പോപ് ഗായകന്‍ ജോര്‍ജ് മൈക്കിള്‍ അന്തരിച്ചു

ലണ്ടന്‍: പ്രശസ്ത ബ്രിട്ടീഷ് പോപ് ഗായകന്‍ ജോര്‍ജ് മൈക്കിള്‍ (53) അന്തരിച്ചു. ഒക്‌സഫോര്‍ഡ് ഷെയര്‍ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംഗീതജ്ഞന്‍, ഗായകന്‍, ഗാനരചയിതാവ്, നിര്‍മാതാവ്, എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട് .80കളിലും 90കളിലും മൈക്കിളിന്റെ പോപ് ഗാനങ്ങള്‍ ലോകം മുഴുവന്‍ വന്‍ തരംഗമായി. ക്ലബ് ട്രോപിക്കാന, ലാസ്റ്റ് ക്രിസ്മസ്, കെയര്‍ലെസ് വിസ്പര്‍, ഫെയിത്ത്, ലാസ്റ്റ് ക്രിസ്മസ്, വേക്ക് മി അപ് ബിഫോര്‍ യു ഗോ ഗോ തുടങ്ങിയ ആല്‍ബങ്ങള്‍ തരംഗമായിരുന്നു. ഒറ്റയ്ക്ക് ചെയ്ത ആദ്യ ആല്‍ബമായ ഫെയിത്തിന്റെ മാത്രം രണ്ട് കോടി കോപ്പികള്‍ വിറ്റഴിക്കപ്പെട്ടു. 30 വര്‍ഷത്തെ സംഗീത ജീവിതത്തിനിടയില്‍ രണ്ട് ഗ്രാമി, മൂന്ന് ബ്രിട്ട് അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടി. സംഗീത ജീവിതവും വ്യക്തി ജീവിതവും ചേര്‍ത്ത് 2005 ല്‍ മൈക്കിളിനെ കുറിച്ച് ഇറങ്ങിയ ഡോക്യുമെന്ററിയായിരുന്നു എ ഡിഫറന്റ് സ്റ്റോറി.വാം എന്ന സംഗീത ബാന്‍ഡിലൂടെയാണ് ജോര്‍ജ് മൈക്കിള്‍ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ചത്. മൂന്നര ദശാബ്ദം നീണ്ട സംഗീത ജീവിതത്തില്‍ നൂറിലധികം ആല്‍ബങ്ങള്‍ പുറത്തിറക്കി. സ്‌കൂള്‍ സഹപാഠിയായ ആന്‍ഡ്രൂ റിഡ്ഗ്ലിയ്‌ക്കൊപ്പം ചേര്‍ന്ന് 1980 ലാണ് വാം സംഗീത ബാന്‍ഡ് രൂപവത്കരിച്ചത്.

© 2024 Live Kerala News. All Rights Reserved.