തൃപ്തി ദേശായിയെ ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി;നിലവിലുള്ള ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്

ശബരിമല: മനുഷ്യാവകാശ പ്രവര്‍ത്തകയായ തൃപ്തി ദേശായിയെ ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.നിലവിലുള്ള ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും സുപ്രീം കോടതി വിധിയുണ്ടാകാതെ ആചാരങ്ങളില്‍ മാറ്റം വരുത്തില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.സ്ത്രി പ്രവേശനം സംബന്ധിച്ച വ്യത്യസ്ത നിലപാടുകള്‍ പൊതുസമൂഹത്തിലുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ദേവസ്വം മന്ത്രി അറിയിച്ചു.സ്ത്രീകള്‍ക്ക് ശബരിമലയില്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ജനുവരിമാസം രണ്ടാം വാരത്തോടെ ശബരിമല സന്ദര്‍ശിക്കുമെന്ന് തൃപതി ദേശായി അറിയിച്ചിരുന്നു. നേരത്തെ മുംബൈ ഹാജി അലി ദര്‍ഗയില്‍ ദര്‍ശനം നടത്തിയിരുന്നു. ഇതിന് ശേഷം തന്റെ ലക്ഷ്യം ശബരിമലയാണെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.