അറബിയില്‍ സംസാരിച്ചതിന്റെ പേരില്‍ വിമാനത്തില്‍ നിന്നും പുറത്താക്കി; വീഡിയോ കാണാം

ന്യൂയോര്‍ക്ക്: അമ്മയോട് അറബിയില്‍ സംസാരിച്ചതിന്റെ പേരില്‍ വിമാനത്തില്‍ നിന്ന് പുറത്താക്കി. അമേരിക്കന്‍ വശംജനായ ആദം സലെയെയാണ് പ്രമുഖ അമേരിക്കന്‍ വിമാന കമ്പനിയായ ഡെല്‍റ്റ എയര്‍ലൈന്‍സില്‍ നിന്ന് പുറത്താക്കിയത്.ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുന്ന വിമാനത്തിലായിരുന്നു സംഭവം.തന്റെ അമ്മയോട് അറബിയില്‍ സംസാരിച്ചതിന് തന്നെ വിമാനത്തില്‍ നിന്ന് പുറത്താക്കിയെന്നാരോപിച്ച് ആദം സലെ സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഡെല്‍റ്റ എയര്‍ലൈന്‍സിനെ ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് സലെയുടെ ട്വിറ്റര്‍ രണ്ട് ലക്ഷത്തോളം പേരാണ് റീ ട്വീറ്റ് ചെയ്തത്. തങ്ങള്‍ ഒരു പ്രത്യേക ഭാഷ സംസാരിക്കുന്നവരാണെന്നാണ് ഇവര്‍ പറയുന്നതെന്നും താടിയുള്ളതിന്റെ പേരില്‍ തന്നെ വംശീയവാദിയായി വിമാനത്തിലുണ്ടായിരുന്ന ചിലര്‍ ചിത്രീകരിച്ചെന്നും സലെ പറയുന്നു. അതേസമയം വിമാനത്തിലുണ്ടായിരുന്ന നിരവധി പേര്‍ തനിക്ക് പിന്തുണയുമായി രംഗത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പേരില്‍ മണിക്കൂറുകള്‍ വൈകിച്ച് തന്നെ കര്‍ശന പരിശോധന നടത്തിയാണ് മറ്റൊരു വിമാനത്തില്‍ യാത്രനടത്താന്‍ അനുവദിച്ചതെന്നും സലെ പറഞ്ഞു.എന്നാല്‍ വിമാനത്തില്‍ അനാവശ്യമായി ബഹളം വെച്ചതിനാണ് സലെയെ പുറത്താക്കിയതെന്നാണ് ഡെല്‍റ്റ് എയര്‍ലൈന്‍സിന്റെ വിശദീകരണം.

 

© 2024 Live Kerala News. All Rights Reserved.