തര്‍ക്കം മൂത്തപ്പോള്‍ സ്ത്രീ അയല്‍ക്കാരിയുടെ അഞ്ചുവയസുള്ള കുഞ്ഞിനെ 15 ാം നിലയില്‍ നിന്നും താഴെക്കെറിഞ്ഞു; കുട്ടി മരിച്ചു

മുംബൈയിലെ ബൈകുളയില്‍ വിഘ്‌നാഹര്‍താ ബില്‍ഡിങ്ങില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മാതാവും അയല്‍ക്കാരിയും തമ്മില്‍ വഴക്കുണ്ടായി. കുപിതയായ അയല്‍ക്കാരി അടുത്തു നിന്നിരുന്ന കുഞ്ഞിനെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് വലിച്ചെറിയുകയായിരുന്നു. കുഞ്ഞിനെ കെ.ഇ.എം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കുട്ടിയുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ സ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും യുവതിയെ അറസ്റ്റ് രേഖപ്പെടുതിയിട്ടില്ല.

© 2024 Live Kerala News. All Rights Reserved.